ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ചു | Video

ശ്രീഹരിക്കോട്ട: ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3, ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് ശേഷം 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നുമായിരുന്നു വിക്ഷേപണം. ചന്ദ്രയാന്‍3യെ വഹിച്ച് വിക്ഷേപണ വാഹനം, ലാഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 കുതിച്ചുയര്‍ന്നു.

പിന്നീട് ഭൂമിയുടെ ഭ്രമണപഥത്തില്‍ പേടകത്തെ വിന്യസിച്ചു.ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറുമാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിച്ചത്.

ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഓഗസ്റ്റ് 23-ഓടെ ലാന്‍ഡര്‍ സോഫ്റ്റ് ലാന്റ് ചെയ്യും. നിലവില്‍ പേടകം ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്.

ഭ്രമണപഥം ഘട്ടം ഘട്ടമായി ഉയര്‍ത്തിയാണ് സോഫ്റ്റ് ലാന്റ് സാധ്യമാക്കുക. പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിന്യസിക്കുകയാണ് വെല്ലുവിളിയേറിയ ദൗത്യം.റഷ്യ, യുഎസ്എ, ചൈന എന്നിവയാണ് ഇതിന് മുന്‍പ് ചന്ദ്രനില്‍ പേടകം സോഫ്റ്റ്് ലാന്റ് ചെയ്ത രാജ്യങ്ങള്‍.

ചന്ദ്രയാന്‍ 3 വിജയകരമായാല്‍ ഈ ഗ്രൂപ്പില്‍ ഇന്ത്യയും അംഗമാകും. 14 ദിവസമാകും ചന്ദ്രയാന്‍ ചന്ദ്രനിലുണ്ടാകുക. അവിടെ നിന്നും ധാരാളം അമൂല്യ വിവരങ്ങള്‍ പേടകം ഭൂമിലേയ്ക്കയക്കും.

X
Top