ബെംഗളൂരു: ഓരോ ഇന്ത്യക്കാരനും അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ വാഹനം ” ചന്ദ്രയാന്‍-3” ചന്ദ്രനില്‍ കാലുകുത്തി. രാജ്യം മുഴുവന്‍ ശ്വാസമടക്കിയാണ് ഈ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. ദൗത്യം പൂര്‍ത്തിയായതോടെ ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ശാസ്ത്രജ്ഞരോടൊപ്പം ജനത മുഴുവന്‍ ആവേശതിമിര്‍പ്പിലായി.
വിവിധ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും ചാന്ദ്രദൗത്യം തത്സമയം ലഭ്യമായിരുന്നു. ചന്ദ്രനില്‍ നിന്നും ഏകദേശം 5.44 കിലോ മീറ്റര്‍ ദൂരത്തെത്തിയപ്പോള്‍ ഓട്ടോമാറ്റിക് ലാന്റങ് സീക്വന്‍സി(എഎല്‍എസ്)ന് മിഷന്‍ ഓപ്പറേഷന്‍ ടീം അനുമതി നല്‍കുകയായിരുന്നു. നിര്‍ദ്ദേശം അതേപടി പാലിച്ച പേടകം കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെയും സെന്‍സറുകളുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെയും സഹായത്തോടെ ചന്ദ്രന്റെ മടിത്തട്ടില്‍ സോഫ്റ്റ് ലാന്റിംഗ് നടത്തി.
ഇതോടെ ചന്ദ്രനില്‍ എത്തിയ അമേരിക്ക, സോവിയറ്റ് യൂണിയന്‍ ചൈന രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പില്‍ ഇന്ത്യയും അംഗമായി. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായാണ് ഇന്ത്യ മാറിയത്.മാത്രമല്ല, ചാന്ദ്ര ദക്ഷിണദ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യവവും ഇന്ത്യയാണ്.
ജൂലായ് 14- ഉച്ചയ്ക്ക് ശേഷമാണ് ചാന്ദ്രയാനെ വഹിച്ച് മാര്‍ക്ക് -3 റോക്കറ്റ് പുറപ്പെട്ടത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ഓഗസ്റ്റ് 5 ന് പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തി.
ഓഗസ്റ്റ് 17 ന് പ്രൊപ്പല്‍ഷ്യന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ചന്ദ്രയാന്‍, ഭൂമിയുടെ ഏക ഉപഗ്രഹത്തെ ലക്ഷ്യം വച്ച് നീങ്ങിതുടങ്ങി.. ശാസ്ത്രഞ്ജര്‍ ഭ്രമണപഥം ക്രമേണ വിജകരമായി താഴ്ത്തി. ഓഗസ്റ്റ് 20 നാണ് ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകം എത്തുന്നത്.
പേടകത്തിലെ ക്യാമറ പകര്‍ത്തിയ ചാന്ദ്രദൃശ്യങ്ങള്‍ അന്നുതന്നെ ഐസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.