വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ ഇടം പിടിച്ച് ചാണ്ടീസ് വിൻഡി വുഡ്സ്

ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ 11-ാം സ്ഥാനം നേടി ചാണ്ടീസ് വിൻഡി വുഡ്‌സ് തിരഞ്ഞെടുക്കപ്പെട്ടു.

ട്രിപ് അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് 2024 അവാർഡിലാണ് നേട്ടം. ഇന്ത്യയിൽ നിന്ന് ഈ നേട്ടത്തിന് അർഹമായ ഏക ഹോട്ടൽ ആണ് ചാണ്ടീസ് വിൻഡി വുഡ്‌സ്.

ഇത് കൂടാതെ, ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിലും, ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലുകളിലും ഒന്നാം സ്ഥാനവും ചാണ്ടീസ് വിൻഡി വുഡ്‌സിനു തന്നെ.

മാത്രമല്ല, ഏഷ്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിൽ ഏഴാം സ്ഥാനത്തും ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലുകളിൽ നാലാം സ്ഥാനത്തും ചാണ്ടീസ് വിൻഡി വുഡ്‌സ് ആണ്.

കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 25 ആഡംബര ഹോട്ടലുകളിൽ ആറാം സ്ഥാനവും ചാണ്ടീസ് വിൻഡി വുഡ്സ് കരസ്ഥമാക്കി. ഇത്രയേറെ അവാർഡുകൾ കരസ്തമാക്കിയ ഇന്ത്യയിലെ ഒരു ഹോട്ടൽ ആണ് ചാണ്ടീസ് വിൻഡ്‌വുഡ്സ്.

മൂന്നാറിലെ അതിശയിപ്പിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ വിശാലമായ താമസ സൗകര്യങ്ങൾ ഒരുക്കി കാത്തിരിക്കുന്ന ചാണ്ടീസ് വിൻഡി വുഡ്‌സ് യാത്രികർക്ക് മറക്കാനാകാത്ത, സുഖകരമായ ഒരു അനുഭവം തന്നെ ആണ് സമ്മാനിക്കുന്നത്.

X
Top