കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എംഎസ്‌സിഐ സൂചികയിലെ മാറ്റം: ഇന്ത്യന്‍ വിപണിയിലേക്ക് 550 കോടി ഡോളര്‍ നിക്ഷേപം എത്തും

മുംബൈ: ഗ്ലോബല്‍ ഇന്‍ഡക്‌സ്‌ പ്രൊവൈഡര്‍ ആയ എം എസ്‌ സി ഐയുടെ സൂചികയിലെ വെയിറ്റേജില്‍ ഇന്നലെ വരുത്തിയ മാറ്റം ഇന്ത്യന്‍ ഓഹരികളിലേക്ക്‌ 550 കോടി ഡോളര്‍ നിക്ഷേപം എത്തുന്നതിന്‌ വഴിയൊരുക്കിയേക്കും.

എംഎസ്‌സിഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ ഇന്‍ഡക്‌സില്‍ എട്ട്‌ ഇന്ത്യന്‍ ഓഹരികള്‍ ഉള്‍പ്പെടുത്തിയതിനു പുറമെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ ഉയര്‍ത്തുകയും ചെയ്യും.

ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ രണ്ട്‌ ഘട്ടങ്ങളിലായി ഉയര്‍ത്തുമെന്ന്‌ എം എസ്‌ സി ഐ ഓഗസ്റ്റ്‌ 13ന്‌ അറിയിച്ചിരുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിനെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ നിലനിര്‍ത്തുമെന്നും ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍' 0.37ല്‍ നിന്നും 0.56 ആയി ഉയര്‍ത്തുമെന്നും എംഎസ്‌സിഐ വ്യക്തമാക്കി.

രാജ്യാന്തര നിക്ഷേപകര്‍ക്ക്‌ പൊതു ഓഹരി വിപണിയില്‍ വാങ്ങുന്നതിന്‌ ലഭ്യമായ ഓഹരികളുടെ അനുപാതമാണ്‌ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍’ സൂചിപ്പിക്കുന്നത്‌. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍ 0.56 ആകുമ്പോള്‍ അതിന്റെ 56 ശതമാനം ഓഹരികള്‍ സൂചികയിലെ വിദേശ നിക്ഷേപത്തിന്‌ ലഭ്യമാണെന്നാണ്‌ അര്‍ത്ഥം.

ഇടിഎഎഫുകള്‍ പോലുള്ള ആഗോള പാസീവ്‌ പണ്ടുകള്‍ എം എസ്‌ സി ഐ സൂചികകളെ അടിസ്ഥാനമാക്കിയാണ്‌ നിക്ഷേപം നടത്തുന്നത്‌. അതുകൊണ്ടുതന്നെ വെയിറ്റേജില്‍ ഉണ്ടാകുന്ന മാറ്റം അനുസരിച്ച്‌ അവ പുതിയ നിക്ഷേപം നടത്തും.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്‌ പുറമെ ഡിക്‌സണ്‍ ടെക്‌നോളജീസ്‌, വോഡഫോണ്‍ ഐഡിയ, സൈഡസ്‌ ലൈഫ്‌ സയന്‍സ്‌, ഓയില്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ആര്‍വിഎന്‍എല്‍, പ്രസ്റ്റീജ്‌ എസ്റ്റേറ്റ്‌, ഒറാക്‌ള്‍ ഫിനാന്‍ഷ്യല്‍ എന്നിവയിലേക്കും നിക്ഷേപം എത്തും.

അതേ സമയം ബന്ദന്‍ ബാങ്ക്‌, മാരുതി സുസുകി, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ഇന്‍ഫോസിസ്‌ എന്നിവയില്‍ നിന്ന്‌ നിക്ഷേപം പിന്‍വലിക്കപ്പെടും.

X
Top