ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കെഎസ്ഇബിയുടെ വരുമാനമുയർത്തി ചാർജിംഗ് സ്റ്റേഷനുകൾ

കോഴിക്കോട്: സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ വരുമാനമുയർത്തി വൈദ്യുതവാഹന ചാർജിംഗ് സ്റ്റേഷനുകൾ. ദിനംപ്രതി നിരത്തുകളിൽ വൈദ്യുതവാഹനങ്ങൾ വർധിക്കുന്നതിനനുസരിച്ച് കെഎസ്ഇബിയുടെ വരുമാനവും വർധിച്ചുവരികയാണ്.

2021-22 സാമ്പത്തിക വർഷം 6,46,448.42 രൂപ മാത്രമായിരുന്നു ചാർജിംഗ് സ്റ്റേഷനുകളിൽനിന്നു കെഎസ്ഇബിക്ക് ലഭിച്ച വരുമാനം. 2022-23ൽ അത് 33,62,030.35 രൂപയായി വർധിച്ചു. 2023-24ൽ 2.68 കോടിയായി കുതിച്ചുയർന്നു.

വീടുകളിൽ വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ കെഎസ്ഇബിക്കു ലഭിക്കുന്നത് ഗാർഹിക കണക്‌ഷനുള്ള നിരക്കായ യൂണിറ്റിന് 2.50 രൂപമാത്രം. അതേസമയം, കെഎസ്ഇബി സ്ഥാപിച്ചിരിക്കുന്ന പൊതു ചാർജിംഗ് സെന്‍ററുകളിൽ അതിവേഗ ചാർജിംഗിന് ഒരു യൂണിറ്റിന് ഈടാക്കുന്നത് 13 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ്.

സാധാരണ (സ്ളോ) ചാർജിംഗിനു യൂണിറ്റിന് ഒമ്പതു രൂപയോടൊപ്പം 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നു. എംഎൽഎ, എംപിമാരുടെ ആസ്തി വികസന ഫണ്ടുകളോ ഇതര സാമ്പത്തിക സഹായമോ ലഭ്യമാക്കി കൂടുതൽ ചാർജിംഗ് സെന്‍ററുകൾ സ്ഥാപിക്കാനുള്ള ശ്രമം കെഎസ്ഇബി നടത്തിവരുകയാണ്.

ആ നിലയ്ക്കു കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വരുമാനമാണു വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളിലൂടെ കെഎസ്ഇബിക്കു ലഭിക്കുന്നത്. സർക്കാരിന്‍റെ പുതിയ കണക്കു പ്രകാരം, 1.6 ലക്ഷത്തോളം വൈദ്യുതി വാഹനങ്ങളാണു കേരളത്തിലുള്ളത്.

സംസ്ഥാന സർക്കാരിന്‍റെ വൈദ്യുത വാഹന നയം പ്രകാരം നോഡൽ ഏജൻസിയായി നിശ്ചയിച്ചിരിക്കുന്നതു കെഎസ്ഇബിയെയാണ്.

സംസ്ഥാനത്തുടനീളം 63 അതിവേഗ ചാർജിംഗ് സ്റ്റേഷനുകളും 1,169 പോൾ മൗണ്ടഡ് ചാർജ് പോയിന്‍റുകളുമാണ് കെഎസ്ഇബി സജ്ജീകരിച്ചിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ മുഖേന 75,784,42 രൂപയുടെ വരുമാനമാണ് കഴിഞ്ഞമാസം 25 വരെ കെഎസ്ഇബിക്ക് ലഭിച്ചത്.

കെഎസ്ഇബിയുടേതല്ലാത്ത 700ഓളം ചാർജിംഗ് സ്റ്റേഷനുകളും കേരളത്തിലുണ്ട്. പാർക്കിംഗ് സ്ഥല ദൗർലഭ്യം, ദേശീയപാത വികസനം തുടങ്ങിയ കാരണങ്ങളാൽ ചില ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇവയ്ക്കു പകരം സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇതിനുപുറമേ, എല്ലാ ജില്ലകളിലുമായി പുതിയതായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 2,392 സ്ഥലങ്ങൾ കെഎസ്ഇബി കണ്ടെത്തി ജില്ലാ കളക്ടർമാർക്ക് ലിസ്റ്റ് നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്‍റെ മാനദണ്ഡം പ്രകാരം വൈദ്യുതവാഹന ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ലൈസൻസ് ആവശ്യമില്ല. സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു വ്യക്തികൾക്കോ സംരംഭകർക്കോ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാം.

X
Top