ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ലോകവ്യാപകമായി പണിമുടക്കി ചാറ്റ്ജിപിറ്റി

പ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റി ലോകവ്യാപകമായി പണിമുടക്കി ശേഷം തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ചാറ്റ്ജിപിറ്റി ഉപയോഗിക്കാന്‍ യൂസര്‍മാര്‍ തടസം നേരിട്ടത്. പ്രശ്നം പരിഹരിച്ചതായി ഓപ്പണ്‍ എഐ അറിയിച്ചു.

ഇന്നലെ രാത്രി ചാറ്റ്ജിപിറ്റിയില്‍ പ്രവേശിക്കാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. ഗ്ലോബര്‍ ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഡൗണ്‍ഡിറ്റെക്റ്റര്‍ ചാറ്റ്ജിപിറ്റിയിലെ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു.

രാത്രി 9.45 ഓടെയാണ് പ്രശ്നം സങ്കീര്‍ണമായത്. 80 ശതമാനത്തോളം യൂസര്‍മാര്‍ക്കും ചാറ്റ്ജിപിറ്റി സേവനത്തില്‍ തടസം നേരിട്ടു. നിരവധിയാളുകള്‍ ഇക്കാര്യം ഓപ്പണ്‍ എഐയെ തന്നെ അറിയിച്ചു.

ചാറ്റ്ജിപിറ്റിയില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടോ എന്നറിയാന്‍ നിരവധി പേര്‍ ട്വീറ്റുകള്‍ തിരഞ്ഞു. ചാറ്റ്ജിപിറ്റി ആപ്പിന്റെ മൂന്ന് ശതമാനം യൂസര്‍മാരെയെങ്കിലും ഇന്നലെ രാത്രിയിലെ സാങ്കേതിക പ്രശ്നം വലച്ചതായാണ് റിപ്പോര്‍ട്ട്.

പ്രശ്നം പരിഹരിച്ചതായി ചാറ്റ്ജിപിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

X
Top