Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സ്റ്റോക്ക് മാര്‍ക്കറ്റ് നീക്കങ്ങള്‍ പ്രവചിക്കാന്‍ ചാറ്റ് ജിപിടി

ന്യൂഡല്‍ഹി: സ്റ്റോക്ക് മാര്‍ക്കറ്റ് നീക്കങ്ങള്‍ പ്രവചിക്കാനും സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്താനും ചാറ്റ് ജിപിടിയ്ക്ക് സാധിക്കും, പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ചാറ്റ്ജിപിടിയുടെ സാമ്പത്തിക കാര്യ പ്രയോഗക്ഷമത അളക്കുകയായിരുന്നു വിദഗ്ധര്‍.

ഫെഡറല്‍ റിസര്‍വ് നയങ്ങളെക്കുറിച്ചും സ്റ്റോക്ക് തലക്കെട്ടുകളുടെ പ്രധാന്യത്തെക്കുറിച്ചുമാണ് ചാറ്റ് ബോട്ടിനോട് ആരാഞ്ഞത്. ഇരുസമസ്യകളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ബോട്ടിനായി.

ഫെഡ് റിസര്‍വിന്റ നയങ്ങള്‍ ഹോവ്ക്കിഷാണോ ഡോവിഷാണോ എന്ന് കണ്ടെത്തുന്നതില്‍ ചാറ്റ് ജിപിടി വിജയിച്ചു. അനലിസ്റ്റുകളുടേതിന് സമാനമായി ഫെഡ് നയങ്ങള്‍ അത് വര്‍ഗ്ഗീകരിക്കുകയും വിശദീകരിക്കുകയുമായിരുന്നു. വാര്‍ത്തകള്‍ വിലയിരുത്തി സ്‌റ്റോക്കിന്റെ ഭാവി നീക്കങ്ങള്‍ പ്രവചിക്കാനും സാധിച്ചു.

‘ഒറാക്കിളിനെതിരെയുള്ള കേസില്‍ റിമിനി സ്ട്രീറ്റിന് $630,000 പിഴ ചുമത്തി’ എന്ന തലക്കെട്ട് ഒറാക്കിളിന് നല്ലതോ ചീത്തയോ എന്നായിരുന്നു ചോദ്യം.

ഒറാക്കിളിനെ സംബന്ധിച്ച് ഇത് നല്ലതാണെന്നായിരുന്നു ചാറ്റ് ജിപിടിയുടെ ഉത്തരം. ഒറാക്കിളിന്റെ ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തരവ് ഇടയാക്കും. ഇത് സ്റ്റോക്കില്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കും, ചാറ്റ് ബോട്ട് മറുപടി നല്‍കി.

ഡാറ്റബേസില്‍ ഉള്‍ക്കൊള്ളിക്കാത്ത സംഭവമാണ് വിദഗ്ധര്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഭാഷാ മോഡലുകള്‍ നേരത്തെയും പ്രയോഗിച്ചിട്ടുണ്ടെങ്കിലും ഓപ്പണ്‍ എഐ സാങ്കേതികവിദ്യ സൂക്ഷ്മത പുലര്‍ത്തുന്നതായി വിദഗ്ധര്‍ പറയുന്നു.

പ്രതീക്ഷകള്‍ നിറവേറ്റിയ പ്രകടനമായിരുന്നു ചാറ്റ് ജിപിടിയുടേതെന്ന് എഎച്ച്എല്‍, മെഷിന്‍ലേംണിംഗ് തലവന്‍ സ്ലാവി മറിനോവ് പറഞ്ഞു.

X
Top