ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മികച്ച ജൂണ്‍ പാദ ഫലം, ഉയര്‍ന്ന നേട്ടം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ചരക്കുവിലവര്‍ധവിലും പണപ്പെരുപ്പത്തിലും തട്ടി ഓഹരികള്‍ കൂപ്പുകുത്തിയ വര്‍ഷമാണ് 2022. എന്നാല്‍ പ്രതികൂലഘട്ടത്തിലും മികച്ച പ്രകടനങ്ങള്‍ നടത്തിയ ഓഹരികളുണ്ട്. അവയിലൊന്നാണ് ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് പെട്രോകെമിക്കല്‍സ്.

ഈ വര്‍ഷം 85 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കിയ ഓഹരി 403 രൂപയില്‍ നിന്നും 746.25 രൂപയിലേയ്ക്ക് കുതിച്ചു. തിങ്കളാഴ്ചയാണ്‌ എക്കാലത്തേയും ഉയരമായ 746.25രൂപ ഓഹരി രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് സെഷനുകളിലും അപ്പര്‍ സര്‍ക്യൂട്ടിലാണ് ഓഹരി.

ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍, വളം എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനി ജൂണ്‍ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കെമിക്കല്‍ മേഖലയുടെ കരുത്തില്‍ മാര്‍ജിന്‍ 19 ശതമാനം വര്‍ധിപ്പിച്ച കമ്പനി 1771 കോടി രൂപയുടെ വരുമാനം നേടി.തൊട്ടുമുന്‍ പാദത്തേക്കാള്‍ ഇരട്ടിയാണിത്.

മൊത്തം വരുമാനത്തിന്റെ 87 ശതമാനവും കെമിക്കല്‍ മേഖലയില്‍ നിന്നാണ്. വളത്തില്‍ നിന്നുള്ള വരുമാനം 26 ശതമാനം ഉയര്‍ത്താനും കമ്പനിയ്ക്കായി. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധവ് കാരണം മേഖല മാര്‍ജിന്‍ താഴെ പോയി.

പ്രവര്‍ത്തന ഇബിറ്റ മാര്‍ജിന്‍ കഴിഞ്ഞ പാദത്തിലെ 15.2 ശതമാനത്തില്‍ നിന്നും 24.3 ശതമാനമാക്കി വര്‍ധിപ്പിക്കാനും ദീപക് ഫെര്‍ട്ടിലൈസേഴ്‌സിനായി.

X
Top