ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ കമ്പനി

മുംബൈ: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 10 നിശ്ചയിച്ചിരിക്കയാണ് ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (സിപിസിഎല്‍). 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപ അഥവാ 20 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച 2.33 ശതമാനം കുറവില്‍ 270.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 136.14 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്റേത്. 114.55 രൂപയില്‍ നിന്നുമാണ് ഈ കാലയളവില്‍ ഓഹരി കുതിപ്പു തുടങ്ങിയത്.

2022 ല്‍ 161.86 ശതമാനത്തിന്റെ നേട്ടം കുറിക്കാനും ഓഹരിയ്ക്കായി. ജനുവരി 3, 2022 ല്‍ വെറും 103.30 രൂപ മാത്രമായിരുന്നു ഓഹരി വില. ആറുമാസത്തില്‍ 138.58 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് ഓഹരിയ്ക്കുണ്ടായത്. അതേസമയം കഴിഞ്ഞമാസം 9.70 ശതമാനവും കഴിഞ്ഞ അഞ്ചുദിവസത്തില്‍ 3.84 ശതമാനവും ഓഹരി വില ഇടിവ് നേരിട്ടു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സബ്‌സിഡിയറിയായ കമ്പനി 1965 ലാണ് സ്ഥാപിതമാകുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 27,453.46 കോടി രൂപയുടെ മൊത്തവരുമാനം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 67.12 ശതമാനം കൂടുതലാണ് ഇത്. 2358.75 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

X
Top