Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അഭിനന്ദിച്ച് ഐഎംഎഫ്

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റിയന്ന് ഒളിവിയർ അഭിപ്രായപ്പെട്ടു.

വിവിധ രീതിയിലാണ് ഡിജിറ്റലൈസേഷൻ രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നത്. സാമ്പത്തിക മേഖലയിൽ വളരെ വലിയ മാറ്റമാണ് ഡിജിറ്റിസേഷൻ കൊണ്ടുവന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ ഡിജിറ്റൈസേഷന് കഴിഞ്ഞതായി പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നേരിട്ട് ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത നിരവധിപേരുണ്ട്. ഡിജിറ്റിസേഷനിലൂടെ രാജ്യത്തെ താഴെ തട്ടിലുള്ളവർക്ക് വരെ പണമിടപാടുകൾ സുഗമമായി നടത്താൻ ഡിജിറ്റലൈസേഷൻ സഹായിച്ചിട്ടുണ്ട് എന്ന് ഒലിവിയർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്ന് ഐ‌എം‌എഫിലെ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പൗലോ മൗറോ പറഞ്ഞു. ജനസംഖ്യയുടെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിരവധി പദ്ധതികൾ പ്രവർത്തികമാക്കുന്നു എന്നുള്ളത് വലിയ അത്ഭുതം ആണെന്ന് പൗലോ മൗറോ കൂട്ടിച്ചേർത്തു.

നേരിട്ടുള്ള പണ കൈമാറ്റ പദ്ധതിയും സമാനമായ മറ്റ് സാമൂഹിക ക്ഷേമ പരിപാടികളും നടപ്പിലാക്കുക വളരെ ബുദ്ധിമുട്ടു കാര്യമാണ്. ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വിവിധ പദ്ധതികൾ എങ്ങനെ എത്തിച്ചേരുന്നു എന്നത് ഒരു ലോജിസ്റ്റിക് അത്ഭുതമാണ് എന്ന് മൗറോ പറയുന്നു.

ആധുനിക സമ്പദ്‌വ്യവസ്ഥയിലേക്ക് ആളുകളെ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. അത് രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. ഡിജിറ്റൈസേഷനിലൂടെ വിപണി വിപുലീകരിക്കാനും വൈവിധ്യമാക്കാനും രാജ്യത്തിന് സാധിക്കുമെന്ന് മൗറോ അഭിപ്രായപ്പെട്ടു.

X
Top