കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; അഞ്ച് പ്രധാന പ്രതീക്ഷകൾ ഇതാകേരളം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുഇന്ത്യ 6.4% വളരുമെന്ന് ഫിക്കികാര്‍ബണ്‍ കുറഞ്ഞ സ്റ്റീല്‍ ഉല്‍പ്പാദനം പ്രോത്‌സാഹിപ്പിക്കാന്‍ ഉരുക്ക് മന്ത്രാലയംഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും

ശ്രീലങ്കയിൽ 35,000 കോടിയുടെ നിക്ഷേപത്തിന് ചൈന

രിടവേളയ്ക്ക് ശേഷം ശ്രീലങ്കയുടെ വാണിജ്യ വ്യവസായ രംഗത്ത് പിടിമുറുക്കി ചൈന. ശ്രീലങ്കയിലെ ഹംബന്തോട്ടയില്‍ അത്യാധുനിക എണ്ണ ശുദ്ധീകരണശാല നിര്‍മ്മിക്കുന്നതിന് ഒറ്റയടിക്ക് 35,000 കോടി രൂപയുടെ നിക്ഷേപമാണ് ചൈന ശ്രീലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

ചൈനയോട് ആഭിമുഖ്യമുള്ള ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയുടെ ചൈനാ സന്ദര്‍ശന വേളയിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ശ്രീലങ്കയുടെ ഊര്‍ജ്ജ മന്ത്രാലയവും പ്രമുഖ ചൈനീസ് അന്താരാഷ്ട്ര പെട്രോളിയം കോര്‍പ്പറേഷനായ സിനോപെക്കും തമ്മില്‍ ആണ് കരാര്‍. രണ്ട് ലക്ഷം ബാരല്‍ ശേഷിയുള്ള ശുദ്ധീകരണശാലയായിരിക്കും ഇത്.

99 വര്‍ഷത്തെ പാട്ട വ്യവസ്ഥയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഹംബന്‍ടോട്ട തുറമുഖം ചൈനയുടെ നിയന്ത്രണത്തിലാണ്. ഇവിടെ ഒരു സാമ്പത്തിക മേഖല നിര്‍മ്മിക്കുന്നതിനായുള്ള ദീര്‍ഘകാല പാട്ടവും ചൈന നേടിയിട്ടുണ്ട്.

പ്രതിപക്ഷത്തായിരിക്കെ ഹംബന്‍ടോട്ട തുറമുഖ കരാറിന്‍റെ വിമര്‍ശകനായിരുന്നു ദിസനായകെ. ഇന്ത്യ ചാരക്കപ്പലുകളായി കണക്കാക്കുന്ന ചൈനയുടെ വിവാദ ഗവേഷണ കപ്പലുകളെ ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രീലങ്ക അനുവദിക്കുമോ എന്ന് ഇന്ത്യക്ക് ആശങ്കയുണ്ട്.

ചൈനീസ് കപ്പലുകളുടെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്. വിദേശ ഗവേഷണ കപ്പലുകള്‍ക്ക് ശ്രീലങ്കയുടെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് കഴിഞ്ഞ മാസം അവസാനിച്ചിട്ടുണ്ട്.

ചര്‍ച്ചകള്‍ക്കൊടുവില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍, സമുദ്ര സഹകരണം തുടരാനും സമുദ്രകാര്യങ്ങളില്‍ പതിവായി ഉഭയകക്ഷി കൂടിയാലോചനകള്‍ നടത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ചൈന വിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശം ഒരിക്കലും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും സിസാങ് (ടിബറ്റ്), സിന്‍ജിയാങ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയെ ശക്തമായി പിന്തുണയ്ക്കുമെന്നും ശ്രീലങ്ക ആവര്‍ത്തിച്ചു.

X
Top