കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈന

ബാങ്കോക്ക്: പൗരൻമാരെ കൂടുതൽ ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനയുടെ നീക്കം.

മ്യൂച്വൽ ഫണ്ടുകളിൽ ‘എ ഷെയർ’ എന്ന് വിളിക്കുന്ന ഓൺഷോർ സ്റ്റോക്കുകളുടെ ഹോൾഡിങ്ങിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 10 ശതമാനം എങ്കിലും നിക്ഷേപം വർധിപ്പിക്കുമെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊമേഴ്‌സ്യൽ ഇൻഷുറൻസ് ഫണ്ടുകൾ ഈ വർഷം മുതൽ അവരുടെ വാർഷിക പുതിയ പ്രീമിയം വരുമാനത്തിന്റെ 30 ശതമാനം ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിക്കും. കുറഞ്ഞത് നൂറുകണക്കിന് ബില്യൺ യുവാൻ ദീർഘകാല ഫണ്ടുകളെങ്കിലും എ ഷെയറുകളിലേക്കും ഓരോ വർഷവും കൂട്ടിച്ചേർക്കപ്പെടും -ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ വു ക്വിംഗ് പറഞ്ഞു.

പെൻഷൻ ചുമതലയുള്ള മന്ത്രാലയങ്ങളും സെൻട്രൽ ബാങ്കും ഉൾപ്പെടെയുള്ള ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.

പ്ലാനിന്റെ വിവിധ നടപടികൾ നടപ്പിലാക്കുന്നതോടെ ഇടത്തരം, ദീർഘകാല ഫണ്ടുകളുടെ ഇക്വിറ്റി അലോക്കേഷൻ ശേഷി വർധിപ്പിക്കുകയും നിക്ഷേപത്തിന്റെ തോത് ക്രമാനുഗതമായി വികസിപ്പിക്കുകയും മൂലധന വിപണിയിലെ ഫണ്ടുകളുടെ വിതരണവും ഘടനയും മെച്ചപ്പെടുത്തുകയും മൂലധന വിപണി വീണ്ടെടുക്കുന്നതിനുള്ള നല്ല സാഹചര്യങ്ങൾ ഏകീകരിക്കുകയും ചെയ്യും -വൂ പറഞ്ഞു.

X
Top