വരുമാനത്തില്‍ ആദ്യമായി ബഹുരാഷ്ട്ര വാഹന നിർമാണ കമ്പനിയായ ടെസ്ലയെ മറികടന്ന് ചൈനീസ് ഇലട്രിക് വാഹന നിർമാതാക്കളായ ബിവൈഡി.
ഈ വർഷം ജൂലായ് മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ 2800 കോടി ഡോളറാണ് ബിവൈഡിയുടെ വരുമാനം. വാഹന വില്‍പനയ്ക്കൊപ്പം കമ്പനിയുടെ മറ്റ് വരുമാനവുമടക്കമാണിത്.
പെട്രോള്‍ വാഹനങ്ങള്‍ വിറ്റ് ഇലക്‌ട്രിക്കിലേക്കോ ഹൈബ്രിഡ് വാഹനങ്ങളിലേക്കോ മാറാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചൈനീസ് സർക്കാർ സബ്സിഡി ഏർപ്പെടുത്തിയതോടെയാണ് ബിവൈഡിയുടെ വില്‍പ്പന കുതിച്ചുയർന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ കമ്പനിക്കുണ്ടായിരുന്ന വരുമാനത്തേക്കാള്‍ 24 ശതമാനമാണ് വളർച്ച. ഇതേകാലയളവില്‍ മസ്കിന്റെ ടെസ്ലയ്ക്ക് നേടാനായത് 2500 കോടി ഡോളറിന്റെ വരുമാനം മാത്രമാണ്.