കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ചൈനീസ് വളര്‍ച്ച 5 ശതമാനമെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: ചൈനയുടെ സമ്പദ് വ്യവസ്ഥ 2024-ല്‍ 5% വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ശക്തമായ കയറ്റുമതിയും സമീപകാല ഉത്തേജക നടപടികളുമാണ് ഇതിനെ ബെയ്ജിംഗിനെ സഹായിച്ചത്. എന്നാല്‍ വളര്‍ച്ച മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ്.

അതേസമയം ത്രൈമാസ അടിസ്ഥാനത്തില്‍, ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ സമ്പദ് വ്യവസ്ഥ 5.4% വളര്‍ച്ച കൈവരിച്ചതായും നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്‌മേല്‍ ചുമത്തിയേക്കാവുന്ന താരിഫ് വര്‍ദ്ധനയെ മറികടക്കാന്‍ കമ്പനികളും ഉപഭോക്താക്കളും തിരക്കിട്ടതോടെ കയറ്റുമതി ത്വരിതഗതിയിലായതായും റിപ്പോര്‍ട്ടുണ്ട്.

‘ദേശീയ സമ്പദ് വ്യവസ്ഥ പൊതുവെ സുസ്ഥിരമായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള വികസനത്തില്‍ പുതിയ നേട്ടങ്ങള്‍ കൈവരിച്ചു,’ റിപ്പോര്‍ട്ട് പറയുന്നു. കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 7.1% വര്‍ധിച്ചപ്പോള്‍ ഇറക്കുമതി 2.3% ഉയര്‍ന്നു.

വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ മന്ദഗതിയിലാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. അതേസമയം ഔദ്യോഗിക കണക്കുകളില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ കുറഞ്ഞ വേഗതയിലാണ് സമ്പദ്വ്യവസ്ഥ വളരുന്നതെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

അടുത്തയാഴ്ച അധികാരമേല്‍ക്കുന്ന ട്രംപ്, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ആഴ്ച, നൂതന സാങ്കേതികവിദ്യകളില്‍ യുഎസിന്റെ ലീഡ് നിലനിര്‍ത്താനും ചൈനയുടെ പ്രവേശനം തടയാനും ശ്രമിച്ചതിനാല്‍ നൂതന അര്‍ദ്ധചാലകങ്ങളുടെയും സാങ്കേതികവിദ്യയുടെയും കയറ്റുമതിയില്‍ ബൈഡന്‍ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബാങ്കുകളുടെ കരുതല്‍ ആവശ്യകത അനുപാതങ്ങള്‍ കുറയ്ക്കുക, പലിശ നിരക്ക് കുറയ്ക്കുക, നിര്‍മ്മാണ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി അധിക തുക അനുവദിക്കുക എന്നിവയുള്‍പ്പെടെയുള്ള ഉത്തേജക നടപടികളുടെ ഒരു പരമ്പര ചൈന ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

അധിക കടമെടുപ്പിനെതിരെ അധികാരികള്‍ നടപടിയെടുത്തതിനെത്തുടര്‍ന്ന് കടത്തില്‍ മുങ്ങിപ്പോയ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ക്ക് വായ്പ നല്‍കാന്‍ പുതിയ നയം നിര്‍ദ്ദേശിക്കുന്നു.

കൂടാതെ ബെയ്ജിംഗ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ട്രേഡ്-ഇന്‍ പദ്ധതി വിപുലീകരിക്കുകയും ഗാര്‍ഹിക ആവശ്യം പുനരുജ്ജീവിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം ഉയര്‍ത്തുകയും ചെയ്തു.

ഈ നീക്കങ്ങള്‍ക്കൊപ്പം വിശാലമായ ഘടനാപരമായ പരിഷ്‌കാരങ്ങളും ആവശ്യമാണെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

X
Top