- ആദ്യ പാദ ലാഭം 21.3 കോടി
മുംബൈ: ആദ്യ പാദ ഫലങ്ങൾ പുറത്ത് വന്നപ്പോൾ സ്റ്റോക്ക് ബ്രോക്കറേജ് പ്രമുഖരായ ചോയ്സ് ഇൻറർനാഷണലിന് മികച്ച വളർച്ച. ആദ്യ പാദ ലാഭം 21.3 കോടിയായി. മുൻ വർഷത്തെ ഇതേ പാദത്തെക്കാൾ മൂന്നിരട്ടി വളർച്ച രേഖപ്പെടുത്തി. മൊത്തവരുമാനത്തിൽ 77 ശതമാനത്തിൻ്റെ കുതിപ്പുണ്ടായി. 78.7 കോടിയിൽ നിന്ന് വരുമാനം 139.3 കോടിയായി.
കമ്പനിയുടെ 59 ശതമാനം വരുമാനം സ്റ്റോക്ക് ബ്രോക്കറേജിൽ നിന്നാണ്. 28% അഡ്വൈസറി സർവീസസ് മുഖാന്തരമത്രെ.13% എൻബിഎഫ്സി സംഭാവന ചെയ്യുന്നു.
41,000 പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ കമ്പനി കഴിഞ്ഞ ക്വാർട്ടറിൽ കൂട്ടിച്ചേർത്തു. ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 7.21 ലക്ഷം ആയി ഉയർന്നു. ആദ്യ ത്രൈമാസം 29% വളർച്ചയാണ് അക്കൗണ്ടുകളുടെ കാര്യത്തിൽ ഉണ്ടായത്. 40.54 കോടിയുടെ മ്യൂച്വൽ ഫണ്ട് ആസ്തികളും കമ്പനി കൈകാര്യം ചെയ്യുന്നു.