കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സിയാലിന്റെ 7 പുതിയ പദ്ധതികൾ‌ ഗാന്ധിജയന്തി ദിനത്തിൽ

നെടുമ്പാശേരി: വികസന ചരിത്രത്തിൽ പുതിയൊരധ്യായം കൂടി കുറിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ). അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള 7 പുതിയ പദ്ധതികൾ‌ക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും.

ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജി യാത്ര, എയർപോർട്ട് എമർജൻസി സർവീസ് എന്നിവയുടെയും രാജ്യാന്തര ടെർമിനൽ (ടി 3) വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

ഇംപോർട്ട് കാർഗോ ടെർമിനൽ

പദ്ധതിയിലൂടെ പ്രതിവർഷം കൈകാര്യം ചെയ്യാനാകുന്ന കാർഗോ 2 ലക്ഷം മെട്രിക് ടൺ ആയി ഉയരും. നിലവിൽ ഉപയോഗിക്കുന്ന കാർഗോ കേന്ദ്രം മുഴുവൻ കയറ്റുമതി വിഭാഗത്തിനായി ലഭ്യമാക്കും. ഇതു കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഉത്തേജനമേകും.

ഡിജിയാത്ര

പുറപ്പെടൽ പ്രക്രിയ, ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തത് സിയാലിന്റെ ഐടി വിഭാഗമാണ്.

എമർജൻസി സർവീസ്

വിമാനത്താവള അഗ്‌നിശമന സേനയെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേക്ക് ആധുനികവൽക്കരിക്കുന്ന പദ്ധതി. അടിയന്തരാവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹന വ്യൂഹത്തിലേക്ക് 2 ഓസ്ട്രിയൻ നിർമിത ഫയർ എൻജിനുകളും എത്തുന്നു.

രാജ്യാന്തര ടെർമിനൽ വികസനം

ആദ്യ ഘട്ട വികസനത്തിന്റെ ഭാഗമായി നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്ക് ഭാഗത്തു കൂടി പുതിയ ഏപ്രൺ വരും. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണിത്. 8 പുതിയ എയ്‌റോബ്രിജുകൾ ഇവിടെയുണ്ടാകും. പാർക്കിങ് ബേകളുടെ എണ്ണം 44 ആകും.

എയ്റോ ലോഞ്ച്

ആഭ്യന്തര ടെർമിനലിനു സമീപം നിർമിക്കുന്ന ആഡംബര ലോഞ്ച് ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലെയും ജെറ്റ് ടെർമിനലിലെയും യാത്രക്കാർക്ക് ഉപയോഗിക്കാം.

42 ആഡംബര അതിഥി മുറികൾ, റസ്റ്ററന്റ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.

ഇലക്ട്രോണിക് സുരക്ഷാ വലയം

ഓപ്പറേഷനൽ മേഖലയുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാ വലയം ‘പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്‌ഷൻ സിസ്റ്റം’ (പിഐഡിഎസ്) സ്ഥാപിക്കുന്നത്.

12 കിലോമീറ്റർ വൈദ്യുതവേലി, ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസർ, തെർമൽ ക്യാമറകൾ എന്നിവ സ്ഥാപിച്ച് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തും.

ഗോൾഫ് ടൂറിസം പദ്ധതി

കേരളത്തിലെ ഏക 18 ഹോൾ ഗോൾഫ് കോഴ്സ് ആയ സിയാൽ ഗോൾഫ് കോഴ്സിൽ വാട്ടർഫ്രണ്ട് കോട്ടേജുകൾ, പാർട്ടി, കോൺഫറൻസ് ഹാളുകൾ, സ്പോർട്സ് സെന്റർ തുടങ്ങിയവ നിർമിക്കും.

പുതിയ പദ്ധതികൾ സിയാലിന്റെ വികസന യാത്രയിലെ പുതു യുഗമാണ്. യാത്രക്കാരുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുക എന്നതിലുപരി അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കു കൂടി ഊന്നൽ നൽകുന്ന പദ്ധതികളാണിവ – എസ്.സുഹാസ് (മാനേജിങ് ഡയറക്ടർ, സിയാൽ).

X
Top