പണപ്പെരുപ്പത്തിൽ നേരിയ ആശ്വാസം; കേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷംപിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്ര

സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ പത്തിന് സമർപ്പിക്കും

നെടുമ്പാശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.

പത്ത് മാസം കൊണ്ട് 30 ലക്ഷം രൂപ ചെലവിലാണ് ടെർമിനലിൽ സൗകര്യങ്ങൾ ഒരുക്കിയത്. ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും. കുറഞ്ഞ ചെലവിൽ ബിസിനസ് ജെറ്റ് യാത്ര സാദ്ധ്യമാക്കുക എന്ന പദ്ധതിയും മുന്നോട്ടുവയ്ക്കുന്നു.

നിലവിൽ സിയാലിൽ ആഭ്യന്തര യാത്രയ്ക്ക് ടെർമിനൽ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെർമിനൽ മൂന്നും പ്രവർത്തിപ്പിക്കുന്നുണ്ട്. രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും.

സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ

  • 40,000 ചതുരശ്രയടി വിസ്തീർണം
  • സ്വകാര്യ കാർ പാർക്കിംഗ്
  • ഡ്രൈവ് ഇൻ പോർച്ച്
  • അഞ്ച് ലോഞ്ചുകൾ
  • ബിസിനസ് സെന്റർ
  • ചെക്ക്-ഇൻ, ഇമിഗ്രേഷൻ
  • കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ
  • ഡ്യൂട്ടി ഫ്രീ ഷോപ്പ്
  • ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ
  • അത്യാധുനിക വീഡിയോ കോൺഫറൻസിംഗ് സംവിധാനം
  • അതിസുരക്ഷ വേണ്ട വി.ഐ.പികൾക്കായി സേഫ് ഹൗസ്

X
Top