
നെടുമ്പാശേരി: രാജ്യത്തിനും ലോകത്തിനും മാതൃകയായിട്ടുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുള്ള കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് കമ്പനി (സിയാൽ) വിമാന ഇന്ധന നിർമാണ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങുന്നു.
ഇതുസംബന്ധിച്ച് ബിപിസിഎല്ലുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായി. കൊച്ചി വിമാനത്താവളത്തിന് ആവശ്യമായ ഇന്ധനം സ്വന്തമായി നിർമിക്കാനാണു പദ്ധതി. ഇതു സംബന്ധിച്ച വ്യക്തമായ നിർദേശവും സിയാൽ ബിപിസിഎലിന് സമർപ്പിച്ചിട്ടുണ്ട്.
ബിപിസിഎൽ ഉന്നത ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ സിയാൽ ഡയറക്ടർ ബോർഡ് അംഗംകൂടിയായ വ്യവസായ മന്ത്രി പി. രാജീവും സന്നിഹിതനായിരുന്നു.
സീറോ കാർബൺ എന്ന നിലയിലേക്ക് അടുക്കാനാണ് പദ്ധതിയിലൂടെ സിയാൽ ലക്ഷ്യമിടുന്നത്.