ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കൊച്ചിയിൽനിന്ന് പൂർവേഷ്യയിലേക്ക് 45 വിമാന സർവീസുകൾ

നെടുമ്പാശേരി: പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (സിയാൽ) വർധിപ്പിച്ചു.

വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതോടെ പൂർവേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തിൽനിന്ന് 45 പ്രതിവാര സർവീസുകളുണ്ടാകും.

തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്.

നിലവിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് സിംഗപ്പുർ, ക്വാലാലംപുർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കു പുറമെയാണ് ഈ സർവീസ്.

സിംഗപ്പുരിലേക്ക് രണ്ടു പ്രതിദിന വിമാന സർവീസുകളാണുള്ളത്. ആഴ്ചയിൽ ആറുദിവസം ബാങ്കോക്കിലേക്ക് ഒരു സർവീസ് വീതവും ക്വാലാലംപുരിലേക്ക് മൂന്നു പ്രതിദിന സർവീസുകളുമാണുള്ളത്.

നടപ്പു സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ യാത്രക്കാരെയാണു സിയാൽ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തുതന്നെ മൂന്നാം സ്ഥാനത്താണു കൊച്ചി വിമാനത്താവളം.

X
Top