Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആര്‍ബിഐ ‘ന്യൂട്രല്‍’ നിലപാട് സ്വീകരിക്കണമെന്ന് സിഐഐ പ്രസിഡന്റ്

ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ‘ന്യൂട്രല്‍’ നിലപാട് സ്വീകരിക്കണമെന്ന്
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പ്രസിഡന്റ് ആര്‍ ദിനേശ്. ഉപഭോക്തൃ വില സൂചിക (സിപിഐ), കോര്‍ പണപ്പെരുപ്പം മിതമാകുന്ന പശ്ചാത്തലത്തില്‍ നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം. ഇന്ധന വില കുറയുന്നതും ഇതിനോടകം 25 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തിയ കേന്ദ്രബാങ്ക് നടപടിയും ചൂണ്ടിക്കാട്ടിയാണ് ആവശ്യം.

നിരക്ക് നിര്‍ണയ പാനല്‍, ഏപ്രിലില്‍ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തിയിരുന്നു. ചില്ലറ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ താഴ്ന്ന നിലയിലെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, താല്‍ക്കാലിക വിരാമം നിരക്ക് കുറയ്ക്കുമെന്നതിന്റെ സൂചനയല്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു.

2022 മെയ് മുതല്‍ ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്കുയര്‍ത്താന്‍ കേന്ദ്രബാങ്ക് തയ്യാറായിട്ടുണ്ട്. മാത്രമല്ല പണപ്പെരുപ്പത്തിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഏപ്രിലില്‍ ചില്ലറ പണപ്പെരുപ്പം 18 മാസത്തെ താഴ്ച വരിച്ചിനെ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

കാലാവസ്ഥയുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ജാഗ്രത പുലര്‍ത്താന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നത്.

X
Top