മുംബൈ: ഇന്ത്യൻ ബിസിനസ്സ് ഇരട്ടിയാക്കുന്നതിനൊപ്പം യുഎസ് വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിൽ നിശിതമായ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള ആരോഗ്യ സംരക്ഷണ സ്ഥാപനമായി മാറാൻ സിപ്ല ലിമിറ്റഡ് ലക്ഷ്യമിടുന്നതായി ഫാർമ കമ്പനിയുടെ ഗ്ലോബൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉമംഗ് വോറ പറഞ്ഞു.
ആരോഗ്യസംരക്ഷണ വിപണിയിൽ തങ്ങൾ ഒരു തരംഗം കാണുന്നതായും, ഇവ ഇന്ത്യക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മറ്റ് വിപണികൾക്കും വേണ്ടി പ്രയോജനപ്പെടുത്താൻ തങ്ങൾ ഉദ്ദേശിക്കുന്നതായും വോറ പ്രസ്താവിച്ചു. കമ്പനി ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയെ പ്രധാന വിപണികളായി നോക്കുകയാണെന്നും ഓസ്‌ട്രേലിയ ഉടൻ തന്നെ 100 മില്യൺ ഡോളർ വിപണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് വിപണിയിലെ വളർച്ചാ തന്ത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ട വോറ, കമ്പനി ബയോസിമിലറുകൾ, എംആർഎൻഎ സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ച് യുഎസ് വിപണിയിലെ നവീകരണവും ഗവേഷണ-വികസനവും സാധ്യമാക്കുകയാണെന്ന് അറിയിച്ചു. കൂടാതെ കമ്പനിയുടെ വെൽനസ് വിഭാഗം നിലവിൽ 600 കോടിയുടെ ബിസിനസ്സ് നേടുന്നുണ്ടെന്നും അടുത്ത 5 വർഷത്തിനുള്ളിൽ ഇത് 3,000 കോടി രൂപയ്ക്ക് അടുത്ത് വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ലോഞ്ചുകളുടെ പിൻബലത്തിൽ യുഎസ് ബിസിനസ് ഇരട്ടിയാക്കാനുള്ള കഴിവ് കമ്പനിക്കുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഒപ്പം മൊത്തത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയുടെ ഇന്ത്യൻ ബിസിനസ് നിലവിലെ 10,000 കോടിയിൽ നിന്ന് ഇരട്ടിയാകുമെന്ന് സിപ്ല സിഇഒ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.