2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

സിപ്ലയുടെ ക്യാൻസർ മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി

മുംബൈ: വിവിധതരം ക്യാൻസറുകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നായ ലെനാലിഡോമൈഡ് ക്യാപ്‌സ്യൂളിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി അറിയിച്ച് പ്രമുഖ മരുന്ന് നിർമ്മാതാക്കളായ സിപ്ല.

കമ്പനിയുടെ 5 മില്ലിഗ്രാം, 10 മില്ലിഗ്രാം, 15 മില്ലിഗ്രാം, 25 മില്ലിഗ്രാം വീര്യമുള്ള ഉൽപ്പന്നത്തിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അന്തിമ അനുമതി ലഭിച്ചതായി സിപ്ല റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

മുതിർന്നവരിലെ മൾട്ടിപ്പിൾ മൈലോമ, മൈലോഡിസ്‌പ്ലാസ്റ്റിക് സിൻഡ്രോം, മാന്റിൽ സെൽ ലിംഫോമ, ഫോളികുലാർ ലിംഫോമ, മാർജിനൽ സോൺ ലിംഫോമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് ലെനലിഡോമൈഡ്.

ഐക്യുവിഐഎ ഡാറ്റ പ്രകാരം കഴിഞ്ഞ 12 മാസ കാലയളവിൽ ഈ ക്യാപ്‌സ്യൂളുകൾക്ക് യുഎസിൽ ഏകദേശം 2.58 ബില്യൺ ഡോളറിന്റെ വിൽപ്പന ഉണ്ടായിരുന്നു. അനുമതി ലഭിച്ചതിനാൽ ഉൽപ്പന്നം ഉടൻ ലഭ്യമാകുമെന്ന് സിപ്ല അഭിപ്രായപ്പെട്ടു. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 1.95 ശതമാനം ഉയർന്ന് 1,061 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top