ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സിപ്ല നാലാംപാദ ഫലം: അറ്റാദായം 45.3 ശതമാനം വര്‍ധിപ്പിച്ച് 525.65 കോടി രൂപ, വരുമാനം 5739.30 കോടി

മുംബൈ: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിപ്ല നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 525.65 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45.3 ശതമാനം അധികം.

അതേസമയം 723.4 കോടി രൂപയുടെ അറ്റാദായം പ്രതീക്ഷിക്കപ്പെട്ടിരുന്നു. വരുമാനം ഏതാണ്ട് പ്രതീക്ഷയ്ക്കനുസൃതമാണ്. 9.1 ശതമാനം ഉയര്‍ന്ന് 5739.30 കോടി രൂപ.

ഇതിനുപുറമെ, ഇബിഡിടിഎ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) മാര്‍ജിന്‍ നാലാം പാദത്തില്‍ 20.5 ശതമാനമായി.മികച്ച ഉല്‍പ്പന്ന മിശ്രിതമാണ് പ്രവര്‍ത്തന വരുമാനം വര്‍ധിപ്പിച്ചത്. 2023 സാമ്പത്തികവര്‍ഷത്തിലെ വരുമാനം 45 ശതമാനം ഉയര്‍ന്ന് 22753.12 കോടി രൂപയായപ്പോള്‍ അറ്റാദായം 11.2 ശതമാനം ഉയര്‍ന്ന് 2801.91 കോടി രൂപ.

8.50 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്.

X
Top