ന്യൂഡൽഹി: ആമസോണിനും ട്വിറ്ററിനും മെറ്റക്കും പിന്നാലെ സിസ്കോയും ജീവനക്കാരെ പിരിച്ചു വിടുന്നു. 4000 ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. അഞ്ച് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആഗോളതലത്തിൽ 83,000 ജീവനക്കാരാണ് സിസ്കോക്കുള്ളത്.
സാമ്പത്തികവർഷത്തിന്റെ ഒന്നാംപാദത്തിൽ 13.6 ബില്യൺ ഡോളറായിരുന്നു സിസ്കോയുടെ വരുമാനം. അതേസമയം, പിരിച്ചുവിടുന്ന ജീവനക്കാരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. വരുമാനം ആറ് ശതമാനമാണ് ഉയർന്നത്.
നേരത്തെ ആമസോൺ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു.
11,000 ജീവനക്കാരെ ഒഴിവാക്കുമെന്നാണ് മെറ്റ അറിയിച്ചത്.