യുഎസിലെ ടെക് കമ്പനിയായ സിസ്‌കോ ലേ ഓഫ് പ്രഖ്യാപിച്ചിരിക്കുന്നു. ഡിമാൻഡ് കുറയുകയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ലേ ഓഫ് വാർത്ത പുറത്തു വരുന്നത്. ഈ വർഷമാദ്യം നടന്ന ലേ ഓഫിനെ തുടർന്നാണ് പുതിയ പിരിച്ചു വിടൽ നടന്നത്.
ഈയിടെ ഓഗസ്റ്റിൽ ഇതുപോലൊരു പിരിച്ചു വിടൽ സംഭവിച്ചിരുന്നു. അന്ന് ആയിരക്കണക്കിന് ജീവനക്കാരെ സിസ്കോ പിരിച്ചു വിട്ടിരുന്നു. ഈ വർഷം ആദ്യം സിസ്കോ ഏകദേശം 7% ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.
ഈ കണക്കു പ്രകാരം ഏകദേശം 5,600 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഫെബ്രുവരിയിൽ 4,000 തൊഴിലാളികളാണ് ലേ ഓഫിൽ ഉൾപ്പെട്ടത്. ഇതെല്ലാം പുനസംഘടന സ്ട്രാറ്റജികളാണ്. ചെലവ് കുറയ്ക്കുവാനും ഉയർന്ന വളർച്ചാ മേഖലകളിലേക്ക് വിഭവങ്ങൾ വീണ്ടും വിനിയോഗിക്കുവാനും ഇതിലൂടെ ലക്ഷ്യം വെക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഏകദേശം 85,000 ആയിരുന്ന ജീവനക്കാരുടെ എണ്ണം ഇപ്പോൾ ഗണ്യമായി കുറയുന്നു. പുതിയ പുനസംഘടന പ്ലാൻ അനുസരിച്ച് ഫിസ്കൽ ഇയറിലെ ആദ്യ ക്വാർട്ടറിൽ 700 മില്യൺ മുതൽ 800 മില്യൺ ഡോളർ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
മൊത്തത്തിൽ ഈ റീസ്ട്രക്ചറിംഗ് ചെലവുകൾ ഒരു ബില്യൺ ഡോളർ വരെ ആകുമെന്ന് സിസ്കോ പ്രതീക്ഷിക്കുന്നു. പുനഃസംഘടനാപരമായ ഈ മാറ്റം എ.ഐ സാങ്കേതിക വിദ്യയിലേക്കുള്ള വളർച്ചയുടെ മാറ്റവുമാണ്.
സൈബർ സെക്യൂരിറ്റി സ്ഥാപനമായ സ്പ്ലങ്കിനെ മാർച്ചിൽ 28 ബില്യൺ ഡോളറിന് ഏറ്റെടുത്തുകൊണ്ടായിരുന്നു സിസ്കോ വാർത്തകളിൽ ഇടം പിടിച്ചത്. ഇത് സബ്സ്ക്രിപ്ഷൻ അധിഷ്ഠിത സേവന മേഖലയിലേക്കുള്ള ശ്രദ്ധേയമായ നീക്കത്തെ അടയാളപ്പെടുത്തി.
എ.ഐ സ്റ്റാർട്ടപ്പുകൾക്കു വേണ്ടി ടെക് ജിയന്റ് 1 ബില്യൺ ഡോളർ അനുവദിച്ചുകൊണ്ട് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. 2018 മുതൽ AI മേഖലയിൽ ഡിസ്കോയും സജീവമാണ്.
നിരവധി നിക്ഷേപങ്ങൾ നടത്തി എ.ഐ മേഖലയിൽ ശക്തമായ സ്ഥാനം ഉറപ്പിക്കാൻ സിസ്കോ ശ്രദ്ധിക്കുന്നുണ്ട്. കോഹെർ, മിസ്ട്രൽ എഐ, സ്കെയിൽ എഐ തുടങ്ങിയ ഇൻവെസ്റ്റ്മെൻ്റുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ഈ വർഷം ആദ്യമാണ് എൻവിഡിയയുമായുള്ള സിസ്കോയുടെ പാർട്നെർഷിപ്പ് ആരംഭിച്ചത്. സിസ്കോയുടെ ഇഥർനെറ്റ് സാങ്കേതികവിദ്യയെ എൻവിഡിയയുടെ ഡാറ്റാ സെന്ററുമായും എഐ ആപ്ലിക്കേഷനുകളുമായും ഇന്റ്ഗ്രേറ്റ് ചെയ്യുന്നുണ്ട്.
സ്പ്ലങ്ക് ഏറ്റെടുക്കുന്നതിലൂടെ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത സേവനങ്ങളിലേക്കുള്ള സിസ്കോയുടെ മാറ്റം വലിയൊരു ഉദാഹരണമാണ്.
ഇത് സൈബർ സെക്യൂരിറ്റി മാർക്കറ്റിലെ മറ്റ് പ്രധാന കോമ്പറ്റീറ്റേഴ്സായ പാലോ ആൾട്ടോ നെറ്റ്വർക്കുകൾ, ചെക്ക് പോയിന്റ്, ക്രൌഡ് സ്ട്രൈക്ക് എന്നിവയ്ക്കൊപ്പം സിസ്കോ സ്ഥാനം പിടിക്കുന്നു. വർഷങ്ങളായി സൈബർ സുരക്ഷയിൽ സിസ്കോയുടെ നിക്ഷേപം ഇപ്പോഴും കുതിച്ചു കൊണ്ടിരിക്കുന്നു.
2013 ൽ സോഴ്സ്ഫയർ ഏറ്റെടുത്തതിനുശേഷം, സിസ്കോ അതിന്റെ സുരക്ഷാ പോർട്ട്ഫോളിയോ എക്സ്പാന്റ് ചെയ്തു. ഇത് മൂലം 2015 ൽ ഓപ്പൺഡിഎൻഎസ് വാങ്ങി. കാരണം ക്ലൌഡ് സംബന്ധിച്ച് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നു, അതുപോലെ പ്രതിരോധവും വേണ്ടി വന്നു.
മാത്രമല്ല 293 മില്യൺ ഡോളറിന് ക്ലൌഡ്ലോക്ക് വാങ്ങിയതും ഇതിൽ ഉൾപ്പെടുന്നു. ക്ലൌഡ്ലോക്ക് വഴി ക്ലൌഡ് സെക്യൂരിറ്റി സൊല്യൂഷൻസ് ലഭിക്കും. 2.35 ബില്യൺ ഡോളറിന് ഡ്യുവോ സെക്യൂരിറ്റി ഏറ്റെടുക്കുന്നത് സിസ്കോയുടെ ഓഫറുകളെ കൂടുതൽ ശക്തിപ്പെടുത്തി.
27,000 ത്തിലധികം തൊഴിലുകൾ ഓഗസ്റ്റിൽ മാത്രം വെട്ടിക്കുറച്ചെന്നാണ് റിപ്പോർട്ട് പ്രകാരം പറയുന്നത്. സാങ്കേതിക മേഖലയിൽ ഈ വർഷം ലേ ഓഫ് തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇന്റൽ, ഐബിഎം, മറ്റു നിരവധി സ്റ്റാർട്ടപ്പുകൾ ഇത്തരത്തിൽ തൊഴിലാളകളെ പിരിച്ചു വിടുന്ന ട്രെൻഡ് തുടർന്നു കൊണ്ടിരിക്കുന്നു.
ഏകദേശം 1,36,000 പേരെ ഈ വർഷം 422 കമ്പനികളിലായി പിരിച്ചു വിട്ടു.