ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

മുംബൈ: ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഹൈടെക് നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥാ വ്യതിയാന പദ്ധതികള്‍ എന്നിവയിലേക്ക് വിദേശ നിക്ഷേപകര്‍ ഈ സാമ്പത്തിക വര്‍ഷം 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് സിറ്റി ഗ്രൂപ്പ് ഇന്‍ക്.

കാലാവസ്ഥാ പരിവര്‍ത്തനം വലിയ രീതിയില്‍ പരിഗണിക്കപ്പെടുന്നു. ഇത് വിദേശ ഫണ്ടുകളുടെ ഒഴുക്കിന് കാരണമാകുമെന്ന് സിറ്റി ഗ്രൂപ്പ് ഇന്ത്യ കോര്‍പ്പറേറ്റ് ബാങ്കിംഗ് മേധാവി കെ ബാലസുബ്രഹ്‌മണ്യന്‍ പറയുന്നു.അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 110 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ചൈനയില്‍ നിന്ന് വൈവിധ്യവത്കരിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ രാജ്യം ആകര്‍ഷിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ എഫ്ഡിഐ വാര്‍ഷിക ശരാശരി 70 ബില്യണ്‍ ഡോളറാണ്.

സൗരോര്‍ജ്ജം, ഹൈഡ്രജന്‍, അമോണിയ തുടങ്ങിയ സുസ്ഥിര ഊര്‍ജ്ജ നിര്‍മ്മാണ വിഭാഗങ്ങളിലേക്കാണ് മൂലധനം ഒഴുകുന്നതെന്ന് ബാല പറഞ്ഞു. ഊര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തില്‍, ഇലക്ട്രിക് വാഹനങ്ങളാണ് ‘യഥാര്‍ത്ഥ വലിയ കഥ’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ശക്തരായ കമ്പനികളും ഇലക്ട്രിക് മൊബിലിറ്റിയില്‍ അടുത്ത തലമുറയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 100 ജിഗാവാട്ടിലധികം ശേഷി കൂട്ടിച്ചേര്‍ത്തുകൊണ്ട് ഇന്ത്യ ക്ലീന്‍ എനര്‍ജിയില്‍ ഗണ്യമായ നിക്ഷേപം നടത്തി. ദശാബ്ദത്തിന്റെ അവസാനത്തോടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര ഇന്ധന ഊര്‍ജ്ജം സ്ഥാപിക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു.

കൂടാതെ 2070 ലെ നെറ്റ്-സീറോ പ്രതിജ്ഞ നിറവേറ്റുന്നതിനായി സൗരോര്‍ജ്ജത്തില്‍ 1 ട്രില്യണ്‍ ഡോളര്‍ നിക്ഷേപം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.

രാജ്യത്ത് വൈദ്യുത-വാഹന ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് ഇന്ത്യയ്ക്ക് 18,100 കോടി രൂപയുടെ (2.2 ബില്യണ്‍ ഡോളര്‍) പ്രോത്സാഹന പരിപാടിയുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ജെഎസ്ഡബ്ല്യു നിയോ എനര്‍ജി ലിമിറ്റഡ്, ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ പ്രോഗ്രാമിന് കീഴില്‍ ബാറ്ററി ശേഷി ഉല്‍പ്പാദിപ്പിക്കുന്നതിനും ഇന്‍സെന്റീവുകള്‍ ലഭ്യമാക്കുന്നതിനും തിരഞ്ഞെടുത്ത കമ്പനികളില്‍ ഉള്‍പ്പെടുന്നു.

കാലാവസ്ഥാ പരിവര്‍ത്തനത്തിന് പുറമെ, ഇലക്ട്രോണിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ കടന്നുകയറ്റത്തിന് വിദേശ നിക്ഷേപകര്‍ക്കിടയില്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് ബാല പറഞ്ഞു.

ഉല്‍പ്പാദനച്ചെലവിന്റെ നേട്ടം കണക്കിലെടുത്ത് അവസരമുള്ളിടത്തെല്ലാം മൂലധനം വരും. ജപ്പാനില്‍ തന്നെ, 1,600 കമ്പനികള്‍ വന്‍കിട കമ്പനികളുടെ വിതരണക്കാര്‍ ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാല പറഞ്ഞു.

X
Top