സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇലക്ട്രൽ ബോണ്ട്: സംഭാവനകളുടെ ഉറവിടം അറിയാനുള്ള അവകാശം ജനങ്ങൾക്കില്ലെന്ന് എജി

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ ബോണ്ടുകളിലൂടെ ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയാനുള്ള അവകാശം ജനങ്ങൾക്കില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി. ഇലക്ട്രൽ ബോണ്ടുകൾ നിയന്ത്രിക്കാൻ കോടതി ഇടപെടരുത്.

ഇലക്ട്രൽ ബോണ്ടുകൾക്കെതിരായ ഹർജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച മുതൽ പരിഗണിക്കാനിരിക്കെ കോടതിക്ക് എഴുതി നൽകിയ വാദത്തിലാണ് അറ്റോർണി ജനറൽ നിലപാട് വ്യക്തമാക്കിയത്.

ഇലക്ട്രൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയുന്നത് ജനങ്ങളുടെ മൗലികാവകാശമാണെന്ന ഹർജിക്കാരുടെ വാദം അറ്റോർണി ജനറൽ തള്ളി.

സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും എജി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പശ്ചാത്തലം അറിയാൻ വോട്ടർമാർക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി 2003ൽ വിധിച്ചിരുന്നു. എന്നാൽ ആ ഇലക്ട്രൽ ബോണ്ടുകളെ സംബന്ധിച്ച് ആ നിലപാട് ബാധകം അല്ല. എല്ലാത്തതിനെക്കുറിച്ചും അറിയാനുളള അവകാശം ജനങ്ങൾക്ക് ഇല്ലെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.

ഇലക്ട്രൽ ബോണ്ടുകൾ ഏതെങ്കിലും ഒരു വ്യക്തിയുടെ അവകാശം ലംഘിക്കുന്നതല്ല. അതിനാൽ, അതിനെ നിയമ വിരുദ്ധം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഇലകട്രൽ ബോണ്ടുകൾ നയപരമായ വിഷയം ആണ്.

കോടതി ഇടപെടരുതെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഇലക്ട്രൽ ബോണ്ടുകൾക്കെതിരായ ഹർജികളിൽ വാദം കേൾക്കുന്നത്.

X
Top