ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

‘ചെന്നൈയിലും കൊടി നാട്ടി  സിഐടിയു’!; സാംസങ് പ്ലാൻ്റ് പ്രതിഷേധം വഷളാകുന്നു

ചെന്നൈ: ദക്ഷിണ കൊറിയൻ ആഗോള കമ്പനി സാംസങ് ഇലക്‌ട്രോണിക്സിന്റെ തമിഴ്‌നാട്ടിലെ ഗൃഹോപകരണ പ്ലാൻ്റിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം നാലാം വാരത്തിലേക്ക് കടന്നതോടെ സ്ഥിതി വഷളാകുന്നു. സമരത്തിന്റെ ഭാഗമായി തെരുവ് പ്രതിഷേധം സംഘടിപ്പിച്ചതിന് 600 ഓളം സാംസങ് ഇലക്‌ട്രോണിക്സ് തൊഴിലാളികളെയും യൂണിയൻ അംഗങ്ങളെയും കസ്റ്റഡിയിലെടുത്തതായി പോലീസ് ചൊവ്വാഴ്ച അറിയിച്ചു. ആയിരത്തിലധികം തൊഴിലാളികൾ സെപ്തംബർ 9 മുതൽ സാംസങിന്റെ ചെന്നൈ പ്ലാന്റിന് സമീപം  താൽക്കാലിക ടെൻ്റിൽ തുടങ്ങിയ സമരം ഇപ്പോൾ കമ്പനിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. സാംസങ്ങിൻ്റെ ഇന്ത്യയിലെ വാർഷിക വരുമാനത്തിൻ്റെ ഏകദേശം മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന പ്ലാൻ്റിൽ യൂണിയൻ പ്രവർത്തനത്തിനുള്ള അംഗീകാരവും ഉയർന്ന വേതനവും ആവശ്യപ്പെട്ടാണ് സമരം.

പണിമുടക്കിയ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമാണുള്ളതെന്ന് സാംസങ് അറിയിച്ചു. പ്ലാൻ്റിലെ മുഴുവൻ സമയ ഉൽപ്പാദന തൊഴിലാളികളുടെ (ഫുൾ ടൈം വർക്കേഴ്സ്) ശരാശരി പ്രതിമാസ ശമ്പളം ഈ മേഖലയിലെ സമാന സാഹചര്യങ്ങളിലുള്ള തൊഴിലാളികളേക്കാൾ ഇരട്ടിയാണെന്നും സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായി ഇടപഴകാനും പ്രശ്നം പരിഹരിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അധികൃതർ മുൻപ് വ്യക്തമാക്കിയിരുന്നു. പ്രതിമാസം ശരാശരി 25,000 രൂപയാണ് തൊഴിലാളികളുടെ ശമ്പളം. ഇത് 36,000 രൂപയായി വർധിപ്പിക്കണമെന്നാണ് സിഐടിയുവിന്റെ ആവശ്യം.

രാജ്യത്തെ വൻകിട മാനുഫാക്‌ചറിംഗ് വ്യവസായ മേഖലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സമരമാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ ചെന്നൈ സാംസങ് പ്ലാന്റിൽ നടക്കുന്നത്. സാംസങ്, ഹ്യൂണ്ടായ്, ഫോർഡ്, കാറ്റർപില്ലർ തുടങ്ങി മാനുഫാക്ച്ചറിങ് മേഖലയിലെ ഒട്ടേറെ ആഗോളഭീമന്മാരാണ് ചെന്നൈയിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ളത്. നൂറുകണക്കിന് കമ്പനികളിലായി ലക്ഷക്കണക്കിന് തൊഴിലാളികൾ ഈ രംഗത്തുണ്ട്.  മാനുഫാക്ച്ചറിങ് മേഖലയിലും വാഹന വ്യവസായ രംഗത്തുമുള്ള മുന്നേറ്റത്തിന്റെ പേരിൽ ഏഷ്യയുടെ ഡെട്രോയിറ്റ് എന്ന് വിളിപ്പേരുള്ള നഗരമാണ് ചെന്നൈ. വർഷങ്ങൾക്കിടെ ഇത്തരത്തിൽ നടക്കുന്ന ഏറ്റവും വലിയ സമരങ്ങളിൽ ഒന്നിനെ ആകാംക്ഷയോടെയാണ് വ്യവസായ ലോകവും വീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ക്യാംപെയിൻ വഴി ലോകോത്തര കമ്പനികളെ ഇന്ത്യയിലെത്തിക്കാനുള്ള ദൗത്യത്തിന് മേൽ സമരം കരിനിഴൽ വീഴ്ത്തുമെന്ന ആശങ്കയും വ്യവസായ ലോകം പങ്കുവയ്ക്കുന്നു.

X
Top