രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സിറ്റി ഗ്രൂപ്പിന്റെ വാങ്ങല്‍ നിര്‍ദ്ദേശം, മികച്ച പ്രകടനം നടത്തി അപ്ടസ് ഓഹരി

മുംബൈ: വ്യാഴാഴ്ച മികച്ച പ്രകടനം കാഴ്ചവച്ച ഓഹരികളിലൊന്നാണ് ആപ്ടസ് വാല്യു ഹൗസിംഗ് ഫിനാന്‍സിന്റേത്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു കുതിപ്പ്. 425 രൂപ ലക്ഷ്യവില നിശ്ചയിച്ച് 12 മാസത്തേയ്ക്ക് ഓഹരി വാങ്ങാനാണ് സിറ്റി ഗ്രൂപ്പ് ശുപാര്‍ശ ചെയ്തത്.

പ്രതീക്ഷിക്കുന്ന നേട്ടം 43 ശതമാനം. ഇതോടെ 6.17 ശതമാനം ഉയര്‍ന്ന്സ്‌റ്റോക്ക് 318.85 രൂപയിലെത്തുകയായിരുന്നു.വരുന്ന പാദത്തില്‍ മികച്ച വരുമാനം കമ്പനി ഉറപ്പുവരുത്തുന്നതായി സിറ്റി പറഞ്ഞു. വായ്പാ ആസ്തിയില്‍ 29 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

വില നിര്‍ണ്ണയിക്കാനുള്ള കരുത്തും ചെലവ് ഘടനയും മികച്ച റിട്ടേണ്‍ ഓണ്‍ അസറ്റ് ഉറപ്പുവരുത്തുന്നു. ചെറിയ വരുമാനക്കാരായ സ്വയം തൊഴില്‍ ചെയ്യുന്നവരാണ് കമ്പനിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും. ഗ്രാമ, അര്‍ദ്ധഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഇവര്‍.

കഴിഞ്ഞ 5 വര്‍ഷത്തില്‍ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 44 ശതമാനം ഉയര്‍ത്താന്‍ സ്ഥാപനത്തിനായെന്നും സിറ്റി നിരീക്ഷിച്ചു. താങ്ങാവുന്ന വിലയില്‍ ഭവന വായ്പകള്‍ നല്‍കുന്ന സ്ഥാപനമാണ് ആപ്ടസ്.

X
Top