കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ക്ലീൻ ഇലക്ട്രിക് 2.2 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: പ്രാരംഭ ഘട്ട വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ കളരി ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 2.2 മില്യൺ ഡോളർ (ഏകദേശം 18 കോടി രൂപ) സമാഹരിച്ചതായി അറിയിച്ച് എനർജി സ്റ്റോറേജ് സൊല്യൂഷൻസ് സ്റ്റാർട്ടപ്പായ ക്ലീൻ ഇലക്ട്രിക്.

പ്രാരംഭ ഘട്ട കാലാവസ്ഥാ ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന ക്ലൈമറ്റ് ഏഞ്ചൽസ്, എൽവി ഫണ്ട്, 7 സ്‌ക്വയർ വെഞ്ചേഴ്‌സ്, സിഐഐഇ റീജിയണൽ ഇന്നവേഷൻ ഫൗണ്ടേഷൻ എന്നിവയിൽ നിന്നുള്ള പങ്കാളിത്തവും ഈ ഫണ്ടിംഗ് റൗണ്ടിൽ ഉണ്ടായിരുന്നതായി സ്റ്റാർട്ടപ്പ് പ്രസ്താവനയിൽ അറിയിച്ചു.

ഈ മൂലധനം ഉപയോഗിച്ച് പ്രതിമാസം 5,000 ബാറ്ററി പായ്ക്കുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ ക്ലീൻ ഇലക്ട്രിക് പദ്ധതിയിടുന്നു. കൂടാതെ, പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് പുറമെ, ഗവേഷണ-വികസന, വിൽപ്പന, പ്രവർത്തന ടീമുകളുടെ വിപുലീകരണത്തിനായി ഫണ്ട് വിനിയോഗിക്കാനും കമ്പനി ഉദ്ദേശിക്കുന്നു.

ടൂ വീലർ, ത്രീ വീലർ, ബാറ്ററി സ്വാപ്പിംഗ് ആപ്ലിക്കേഷനുകൾക്കായി ലിക്വിഡ് കൂൾഡ് ബാറ്ററി സൊല്യൂഷനുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.

X
Top