ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 31 ശതമാനം ഉയരാന്‍ സാധ്യതയുണ്ടെന്ന് സിഎല്‍എസ്‌എ. 1015 രൂപയാണ് ഭാരതി എയര്‍ടെല്ലില്‍ സിഎല്‍എസ്‌എ ലക്ഷ്യമാക്കുന്ന വില.
ഈയിടെയുണ്ടായ താരിഫ് വര്‍ധന ഒരു ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ മൂന്ന് ശതമാനം വര്‍ധന ഉണ്ടാകാന്‍ സഹായകമാകുമെന്ന് സിഎല്‍എസ്‌എ വിലയിരുത്തുന്നു.
2023 പകുതിയോടെ വീണ്ടും താരിഫ് വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഭാരതി എയര്‍ടെല്ലിന്റെ സിഇഒ സൂചിപ്പിച്ചിട്ടുണ്ട്. ഇത് വീണ്ടും വരുമാനം ഉയര്‍ത്താന്‍ സഹായകമാകും. 2024 മാര്‍ച്ചോടെ രാജ്യവ്യാപകമായി 5 ജി എത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി.
ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില ഇന്നലെ രണ്ട് ശതമാനം വരെ ഉയര്‍ന്നു. 795 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. 860.55 രൂപയാണ് ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില.