കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

മുത്തൂറ്റും മണപ്പുറവും മുന്നേറ്റം നടത്തുമെന്ന്‌ സിഎല്‍എസ്‌എ

സ്വര്‍ണ വായ്‌പാ കമ്പനികളായ മുത്തൂറ്റ്‌ ഫിനാന്‍സ്‌, മണപ്പുറം ഫിനാന്‍സ്‌ എന്നിവയുടെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്ന്‌ ആഗോള ബ്രോക്കറേജ്‌ ആയ സിഎല്‍എസ്‌എ.
മുത്തൂറ്റ്‌ ഫിനാന്‍സിന്റെ റേറ്റിംഗ്‌ സിഎല്‍എസ്‌എ ഉയര്‍ത്തി.

‘ഔട്ട്‌പെര്‍ഫോം’ എന്ന റേറ്റിംഗാണ്‌ നല്‍കിയിരിക്കുന്നത്‌. മണപ്പുറം ഫിനാന്‍സിന്‌ നേരത്തെ നല്‍കിയിരുന്ന ‘ഔട്ട്‌പെര്‍ഫോം’ എന്ന റേറ്റിംഗ്‌ നിലനിര്‍ത്തി. സ്വര്‍ണ വായ്‌പാ മേഖലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം കണ്ടു വരുന്ന വളര്‍ച്ച ഇരുകമ്പനികള്‍ക്കും ഗുണകരമാകും.

അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ 10-14 ശതമാനം മുന്നേറ്റ സാധ്യതയാണ്‌ ഈ ഓഹരികള്‍ക്കുള്ളതെന്ന്‌ സിഎല്‍എസ്‌എ വിലയിരുത്തുന്നു.

സ്വര്‍ണ വായ്‌പാ രംഗത്തെ മറ്റ്‌ കമ്പനികള്‍ നേരിടുന്ന നിയന്ത്രണങ്ങള്‍ മുത്തൂറ്റിനും മണപ്പുറത്തിനും ഗുണകരമാകുമെന്നും സിഎല്‍എസ്‌എ ചൂണ്ടികാട്ടുന്നു.

X
Top