Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എല്‍&ടിയിലെ ലക്ഷ്യവില ഉയര്‍ത്തി സിഎല്‍എസ്‌എ

2500-5000 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ എല്‍&ടിയുടെ ഓഹരി വില ഉയര്‍ന്നു. ബില്‍ഡിംഗ്‌ ആന്റ്‌ ഫാക്‌ടറി ബിസിനസ്‌ വിഭാഗത്തിലാണ്‌ കമ്പനിക്ക്‌ ഓര്‍ഡറുകള്‍ ലഭിച്ചത്‌.

കഴിഞ്ഞ ഒരു മാസത്തിനിടെ എല്‍&ടിയുടെ ഓഹരി വില 12 ശതമാനമാണ്‌ ഉയര്‍ന്നത്‌. ചൊവ്വാഴ്‌ച എല്‍&ടിയുടെ ഓഹരി വില 3077.5 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു.

ബാംഗ്ലൂരില്‍ ഒരു ടൗണ്‍ഷിപ്പ്‌ നിര്‍മിക്കുന്നതിനുള്ള കരാറാണ്‌ എല്‍&ടിക്ക്‌ ലഭിച്ചത്‌. 19 ടവറുകളിലായി 3627 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെട്ടതാണ്‌ ടൗണ്‍ഷിപ്പ്‌.

കാണ്‍പൂരില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ നിര്‍മിക്കുന്നതിനുള്ള കരാറും എല്‍&ടിക്ക്‌ ലഭിച്ചു.

ആഗോള ബ്രോക്കറേജ്‌ ആയ സിഎല്‍എസ്‌എ എല്‍&ടി വാങ്ങാനുള്ള ശുപാര്‍ശ നിലനിര്‍ത്തി. എല്‍&ടിയില്‍ ലക്ഷ്യമാക്കുന്ന വില 3600 രൂപയായി ഉയര്‍ത്തുകയും ചെയ്‌തു.”

X
Top