Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

624 രൂപ ലക്ഷ്യവില നിശ്ചയിച്ച് ടാറ്റ മോട്ടോഴ്സ് ഓഹരി വാങ്ങാന്‍ സിഎല്‍എസ്എ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ആഗോള നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ സിഎല്‍എസ്എ, ടാറ്റ മോട്ടോഴ്സിന്റെ റേറ്റിംഗ് ‘വാങ്ങുക’ എന്ന നിലയിലേക്ക് ഉയര്‍ത്തി.624 രൂപയാണ് ടാര്‍ഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിലില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) റീട്ടെയില്‍ വില്‍പ്പന ഉയര്‍ന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ബ്രോക്കറേജ് സ്ഥാപനം അനുമാനം ഉയര്‍ത്തിയത്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വില്‍പന യൂറോപ്പില്‍ ഇടിവ് നേരിട്ടെങ്കിലും അമേരിക്കന്‍, ചൈനീസ് വിപണികളിലെ ശ്രദ്ധേയമായ വളര്‍ച്ച നേടി.ഇത് യൂറോപ്പിലെ ഇടിവ് നികത്തി.

മികച്ച പ്രകടനമാണ് നാലാംപാദത്തില്‍ ടാറ്റ മോട്ടോഴ്‌സ് കാഴ്ചവച്ചത്. 5407.8 കോടി രൂപയാണ് അറ്റാദായം.

മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 1032 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 35 ശതമാനം ഉയര്‍ന്ന് 105932 കോടി രൂപയായി. ശക്തമായ ഇന്ത്യന്‍ ഡിമാന്റും ജെഎല്‍ആറിന്റെ മികച്ച പ്രകടനവുമാണ് വില്‍പന മെച്ചപ്പെടുത്തിയത്.

മികച്ച മിശ്രിതം, വിലനിര്‍ണ്ണയ നടപടികള്‍, അനുകൂലമായ പ്രവര്‍ത്തന ലീവറേജ് എന്നിവ മാര്‍ജിനുകളും ലാഭവും മെച്ചപ്പെടുത്തി.വിലനിര്‍ണ്ണയ നടപടികളും സമ്പന്നമായ മിശ്രിതവും മെച്ചപ്പെട്ട എഎസ്പികള്‍ക്കും ഉയര്‍ന്ന വരുമാന വളര്‍ച്ചയ്ക്കും കാരണമായി. ചിപ്പ് വിതരണം ക്രമാനുഗതമായി മെച്ചപ്പെടുകയാണ്.

അതുകൊണ്ടുതന്നെ 2024 സാമ്പത്തികവര്‍ഷത്തില്‍ 6 ശതമാനത്തിലധികം ഇബിഐടി മാര്‍ജിന്‍ പ്രതീക്ഷിക്കുന്നു.വിതരണ പ്രശ്നങ്ങളും മാക്രോ സാഹചര്യങ്ങളും വെല്ലുവിളികളാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപച്ചെലവ് ഏകദേശം 3 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നേയ്ക്കും.

അറ്റ കടം 2024 സാമ്പത്തിക വര്‍ഷത്തോടെ ഒരു ബില്യണ്‍ പൗണ്ടില്‍ താഴെയായി കുറയ്ക്കാനാകും, കമ്പനി എക്സ്ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

X
Top