രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്‍ഷൂറന്‍സ് ഓഹരികളുടെ റേറ്റിംഗ് ഉയര്‍ത്തി സിഎല്‍എസ്എ

മുംബൈ: വിദേശ ഗവേഷണ, ബ്രോക്കിംഗ് സ്ഥാപനമായ സിഎല്‍എസ്എ ഏഷ്യ-പസഫിക് മാര്‍ക്കറ്റ്സ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്ബിഐ ലൈഫ് എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത ലൈഫ് ഇന്‍ഷുറന്‍സ് സ്റ്റോക്കുകളുടെ റേറ്റിംഗുകള്‍ അപ്ഗ്രേഡുചെയ്തു.

ബജറ്റിന് ശേഷം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 7-24 ശതമാനം വരെ തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും നിലവിലെ മൂല്യനിര്‍ണ്ണയങ്ങള്‍ 0-4 ശതമാനം ഇടത്തരം വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും സ്ഥാപനം പറയുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വാര്‍ഷിക പ്രീമിയം തുല്യതയിലും (എപിഇ) പുതിയ ബിസിനസിന്റെ (വിഎന്‍ബി) മൂല്യത്തിലും 5-10 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2023 അവസാനിക്കുന്നതിന് മുമ്പ് പോളിസികള്‍ മുന്‍കൂട്ടി വാങ്ങുന്നത് മൂലം വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വളര്‍ച്ചാ സാധ്യത നിലവനില്‍ക്കുന്നു.

നികുതി പരിധി മാറ്റമില്ലാതെ തുടരും. മാത്രമല്ല ദീര്‍ഘകാല മൂലധന നേട്ടത്തിന് ഒരു ചെറിയ സാധ്യതയുണ്ട്.

മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്ബിഐ ലൈഫ് എന്നിവയുടെ റേറ്റിംഗ് സിഎല്‍എസ്എ വാങ്ങലാക്കി മാറ്റി.

എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സിന്റെതിന് അണ്ടര്‍പെര്‍ഫോം റേറ്റിംഗ് നല്‍കുമ്പോള്‍ ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റേത് ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ്.

X
Top