കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ മുഴുവൻ പേര്.

കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും യാഥാർഥ്യമാകുന്നതോടെ ഒക്ടോബർ ആദ്യവാരം ആദ്യത്തെ കപ്പൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്.

1000 ദിവസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഓഖി ചുഴലിക്കാറ്റും കോവിഡും തടസ്സമായി. ചൈനയിൽനിന്നു ക്രെയിനുകളുമായി ആദ്യ കപ്പൽ ഒക്ടോബർ നാലിന് തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷ.

മേയിൽ ആദ്യഘട്ടം പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യും. ഇന്ത്യയിൽ രാജ്യാന്തര കപ്പൽപാതയോട് ഏറ്റവും അടുത്ത തുറമുഖം വിഴിഞ്ഞമാണ്. രാജ്യാന്തര കടൽപാതയിൽനിന്ന് ഏകദേശം 18 കിലോമീറ്ററാണു വിഴിഞ്ഞ‌ത്തേക്കുള്ള ദൂരം.

കൊച്ചി തുറമുഖം 130 കിലോമീറ്റർ അകലെയാണ്. ഏകദേശം 400 മീറ്ററോളം നീളമുള്ള വലിയ ചരക്കുകപ്പലുകൾ (മദർഷിപ്പുകൾ) അടുപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ഏക തുറമുഖവും വിഴിഞ്ഞമാണ്.

നിലവിൽ മറ്റ് പോർട്ടുകളിൽനിന്ന് ചെറിയ ഫീഡർ കപ്പലുകളിൽ ചരക്ക് കൊളംബോയിലെത്തിച്ചശേഷം അവിടെനിന്ന് മദർഷിപ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

കൊളംബോയിലേക്കുള്ള യാത്ര ഒഴിവാക്കാൻ മറ്റു രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ ഇനി വിഴിഞ്ഞത്തേക്ക് എത്തും. തുറമുഖത്തോട് ചേർന്ന് 18 മുതൽ 20 മീറ്റർവരെ ആഴമുള്ളതും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. മദർഷിപ്പുകൾക്ക് 16 മീറ്റർ ആഴത്തിൽ സഞ്ചരിക്കാൻ കഴിയും.

കപ്പലിൽനിന്നു കരയിലേക്കു കണ്ടെയ്നറുകൾ മാറ്റാന്‍ കഴിയുന്ന 3 ഷിപ്പ് ടു ഷോർ ക്രെയിനുകളും 2 യാർഡ് ക്രെയിനുകളുമായാണ് ചൈനയിൽനിന്ന് പ്രോജക്ട് വെസൽ പുറപ്പെട്ടിരിക്കുന്നത്.

ഏകദേശം 100 മീറ്റർ നീളമുണ്ട് ഷിപ്പ് ടു ഷോർ ക്രെയിന്. ആദ്യഘട്ടം പൂർത്തിയാക്കാൻ 8 ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളും ആവശ്യമാണ്. തുറമുഖത്ത് കപ്പൽ അടുക്കുന്ന ബെർത്തിന് 250 മീറ്റർ നീളമുണ്ട്.

നാലാം ഘട്ടത്തിൽ 2000 മീറ്ററായി ഉയർത്തും. വിഴിഞ്ഞത്തേക്കുള്ള രണ്ടുവരി റെയിൽപാതയുടെ നിർമാണം ഉടൻ ആരംഭിക്കും.

അദാനി ഗ്രൂപ്പുമായി 40 വർഷത്തെ കരാറിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്.

X
Top