Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സഹകരണ ബാങ്ക് പലിശ നിരക്ക് പുനഃക്രമീകരിച്ചു

തിരുവനന്തപുരം: നിക്ഷേപസമാഹരണത്തിന്റെ ഭാഗമായി ഉയർത്തിയ സഹകരണ ബാങ്കുകളിലെ പലിശ നിരക്കിൽ മാറ്റം വരുത്തി പുനഃക്രമീകരിച്ചു. കറന്റ് അക്കൗണ്ടുകൾക്കും സേവിങ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ മാറ്റമില്ല.

കേരളബാങ്കിലെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നൽകിവരുന്ന പലിശയിലും മാറ്റമില്ല.

നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങൾക്ക് ആ സമയത്ത് നൽകിയിരുന്ന പലിശ തുടർന്നും ലഭിക്കും. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലായി. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് പരമാവധി 8.75% വരെ പലിശ ലഭിക്കും.

പ്രാഥമിക സഹ. സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.
പഴയ നിരക്ക് ബ്രാക്കറ്റിൽ
15 ദിവസം മുതൽ 45 ദിവസം വരെ 6%(6%)
46 ദിവസം മുതൽ 90 ദിവസം വരെ 6.50%(6.50%)
91 ദിവസം മുതൽ 179 ദിവസം വരെ 7.25%(7.50%)
180 ദിവസം മുതൽ 364 ദിവസം വരെ 7.50%(7.75%)
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25%(9%)
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 8%(8.75%)
(മുതിർന്ന പൗരൻമാർക്ക് അരശതമാനം പലിശ കൂടുതൽ ലഭിക്കും)

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ 5.50%(5.50%)
46 ദിവസം മുതൽ 90 ദിവസം വരെ 6%(6%)
91 ദിവസം മുതൽ 179 ദിവസം വരെ 6.25%(6.75%)
180 ദിവസം മുതൽ 364 ദിവസം വരെ 7%(7.25%)
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%(8%)
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 7.75%(7.75%)
(മുതിർന്ന പൗരൻമാർക്ക് അരശതമാനം പലിശ കൂടുതൽ ലഭിക്കും)

X
Top