Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കോള്‍ ഇന്ത്യ ഓഹരികള്‍ കൂടുതല്‍ സബ്‌സ്‌ക്രൈബ് ചെയ്തു, സര്‍ക്കാറിന് ലഭിക്കുക 4,000 കോടി രൂപ

ന്യൂഡല്‍ഹി: കോള്‍ ഇന്ത്യ ഓഫര്‍ ഫോര്‍ സെയില്‍ അവസാനിച്ചപ്പോള്‍ നിക്ഷേപ സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകരും തങ്ങള്‍ക്കനുവദിച്ചതിലുമധികം സബ്‌സ്‌ക്രൈബ് ചെയ്തു. രണ്ട് ദിവസം നീണ്ട ഒഎഫ്എസില്‍ കോള്‍ ഇന്ത്യയുടെ 18.48 കോടി എണ്ണം അഥവാ 3 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ ഇഷ്യു ചെയ്തത്. 225 രൂപയായിരുന്നു ഫ്‌ലോര്‍ വില.

നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 5.12 കോടി ഓഹരികള്‍ക്ക് ബിഡ് സമര്‍പ്പിച്ചപ്പോള്‍ ചില്ലറ നിക്ഷേപകര്‍ സബ്‌സ്‌ക്രൈബ് ചെയ്തത് 2.58 കോടി ഓഹരികളാണ്. നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച 8.76 ഓഹരികള്‍ക്ക് ബിഡ് സമര്‍പ്പിച്ചിരുന്നു. 0.15 ശതമാനം ഉയര്‍ന്ന് 230.90 രൂപയിലാണ് കോള്‍ ഇന്ത്യ ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

പുതു സാമ്പത്തികവര്‍ഷത്തിലെ സര്‍ക്കാറിന്റെ ആദ്യ ഓഹരി വില്‍പനയാണ് രണ്ട് ദിവസങ്ങളിലായി നടന്നത്. നിലവില്‍ കോള്‍ ഇന്ത്യയുടെ 66.13 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാറിന്റെ പക്കലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 51000 കോടി രൂപയുടെ ഓഹരി വില്‍പനയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

X
Top