Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഉൽപ്പാദനത്തിൽ റെക്കോർഡ് വർധനയുമായി കോൾ ഇന്ത്യ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ 2022 സെപ്റ്റംബർ 4 വരെയുള്ള കണക്കനുസരിച്ച് 44.6 ദശലക്ഷം ടണ്ണിന്റെ റെക്കോർഡ് ഉൽപ്പാദനം രേഖപ്പെടുത്തി കോൾ ഇന്ത്യ (സിഐഎൽ). ഇതിലൂടെ 2016 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 44.5 ദശലക്ഷം ടൺ (MT) എന്ന ഏറ്റവും മികച്ച ഉൽപ്പാദന സംഖ്യയെ മറികടന്നതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

സിഐഎല്ലിന്റെ പുരോഗമനപരമായ ഉൽപ്പാദനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 215 എംടിയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ 259.6 എംടിയിൽ എത്തി. ഉൽപ്പാദനത്തിന്റെ നിലവിലെ വേഗതയിൽ 306 ദശലക്ഷം ടൺ എന്ന വിഭജിച്ച H1 ലക്ഷ്യത്തിനടുത്തെത്താൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

2023 സാമ്പത്തിക വർഷത്തിൽ 700 മെട്രിക് ടണ്ണിന്റെ ഉൽപ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേപോലെ കോൾ ഇന്ത്യയുടെ എല്ലാ സബ്‌സിഡിയറി കമ്പനികളും കഴിഞ്ഞ വർഷത്തേക്കാൾ വളർച്ച രേഖപ്പെടുത്തിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ ആദ്യത്തേതിനേക്കാൾ കൂടുതൽ കൽക്കരി ഉൽപ്പാദിപ്പിക്കുകയാണ് കോൾ ഇന്ത്യ.

X
Top