ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

കൊച്ചി കപ്പൽശാല നിർമ്മിക്കുന്ന ഹൈഡ്രജൻ ജലയാനങ്ങൾ വാരാണസിയിലേക്ക്

കൊച്ചി: ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി കൊച്ചി കപ്പൽശാല നിർമ്മിക്കുന്ന ഹൈഡ്രജൻ ജലയാനങ്ങൾ ആത്മീയ നഗരമായ വാരാണസിയിൽ യാത്രക്കാർക്ക് തുണയാകും. ആറ് കറ്റാമറൻ യാനങ്ങളാണ് കൊച്ചിയിൽ നിർമ്മിക്കുക. അസാമിന് വേണ്ടി രണ്ടു യാനങ്ങളും നിർമ്മിക്കും.

വാരാണസിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ, കപ്പൽഗതാഗത, ജലപാത വകുപ്പുമന്ത്രി സർബാനന്ദ സോനോവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആഥിത്യനാഥ്, വ്യവസായമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കൊച്ചി ജലമെട്രോ ബോട്ടുകൾക്ക് സമാനമായി ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന പരിസ്ഥിതിസൗഹൃദ യാനങ്ങളാണ് വാരാണസിക്കായി നിർമ്മിക്കുക. ഇവയിൽ നൂറുപേർക്ക് സഞ്ചരിക്കാൻ കഴിയും.

പ്രത്യേകതകൾ

  • മലിനീകരണം ഒട്ടുമില്ല
  • പുഴകളിലും സർവീസ് നടത്താം
  • ഹൈഡ്രജൻ ബാറ്ററികൾ ഉപയോഗിക്കും
  • അതിവേഗം ബാറ്ററി ചാർജ് ചെയ്യാം
  • ഇന്ത്യൻ ഷിപ്പിംഗ് രജിസ്ട്രാർ മാനദണ്ഡങ്ങൾ പാലിച്ച്
  • കാഴ്ചകൾ കാണാൻ വിശാലമായ സൗകര്യം
  • ടോയ്ലെറ്റ് ഉൾപ്പെടെ സൗകര്യങ്ങൾ
  • അടിയന്തരഘട്ടത്തിൽ ഡീസൽ ഇന്ധനം

X
Top