ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

കൊച്ചിൻ ഷിപ്പ്‍യാർഡ് എംഎസ്‍സിഐ സൂചികയിലേക്ക്

മുംബൈ: ഓഹരികൾക്ക് ആഗോള ശ്രദ്ധ ലഭ്യമാക്കുന്ന രാജ്യാന്തര സൂചികയായ മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണൽ സൂചികയിൽ(MSCI Index) ഈ മാസം നടക്കുന്ന പുനഃക്രമീകരണത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡിനും(Cochin Shipyard) ഇടംലഭിച്ചേക്കും.

ഡിക്സൺ ടെക്നോളജീസ്, വോഡഫോൺ ഐഡിയ, സൈഡസ് ലൈഫ് സയൻസസ്, കെപിഐടി ടെക്നോളജീസ്, റെയിൽ വികാസ് നിഗം (ആർവിഎൻഎൽ), ഓയിൽ ഇന്ത്യ, ഓറക്കിൽ ഫിനാൻഷ്യൽ സർവീസസ് എന്നിവയ്ക്കും ഇടം ലഭിക്കുമെന്നാണ് കരുതുന്നത്.

എംഎസ്‍സിഐ സൂചികയിൽ അംഗത്വം ലഭിക്കുന്നതോടെ വിദേശ നിക്ഷേപമടക്കം കൂടുതൽ നിക്ഷേപം ലഭിക്കാൻ വഴിയൊരുങ്ങും.

കൊച്ചിൻ ഷിപ്പ്‍യാർഡിന്റെയും ഓയിൽ ഇന്ത്യ, സൈഡസ്, ഓറക്കിൾ ഫിനാൻഷ്യൽ, കെപിഐടി ടെക് എന്നിവയുടെയും ഓഹരികളിലേക്ക് 13-14.4 കോടി ഡോളർ (ഏകദേശം 1,200 കോടി രൂപ) നിക്ഷേപം ലഭിക്കാനാണ് സാധ്യതയെന്ന് ജെഎം ഫിനാൻഷ്യൽ വിലയിരുത്തുന്നു.

കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 589 ശതമാനം നേട്ടം നൽകിയ ഓഹരിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. അതേസമയം, കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി 21% താഴേക്കും പോയി.

കഴിഞ്ഞ മാസങ്ങളിലെ വൻ മുന്നേറ്റത്തിന് പിന്നാലെ ഓഹരികൾ നേരിടുന്ന ലാഭമെടുപ്പ് സമ്മർദ്ദം വിലയെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

58,500 കോടി രൂപ വിപണിമൂല്യവുമായി, കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്.

X
Top