പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

പച്ചത്തേങ്ങ വില കുതിക്കുന്നു; കിലോയ്ക്ക് 45 രൂപയിലെത്തി റെക്കോഡിട്ടു

കൊച്ചി: ദീർഘനാളത്തെ വിലയിടിവിനുശേഷം തിരിച്ചുകയറിയ പച്ചത്തേങ്ങവില(coconut price) റെക്കോഡിട്ടു- കിലോയ്ക്ക് 45 രൂപ. 55 രൂപവരെയുണ്ട് ചില്ലറ വില്‍പ്പനവില(Retail Sales Price).

ഇതിനുമുൻപ് ഈ വില പച്ചത്തേങ്ങയ്ക്ക് ലഭിച്ചിട്ടില്ല. 2017-ല്‍ കിലോയ്ക്ക് 42-43 രൂപവരെ ലഭിച്ചിരുന്നു. 2021-ന്റെ അവസാനം തുടങ്ങിയ വിലയിടിവില്‍ 21 രൂപവരെ വില താഴ്ന്നിരുന്നു.

കുറെക്കാലം ശരാശരി 25 രൂപയാണ് കിട്ടിയത്. ഈവർഷം ആദ്യം 30 രൂപ കടന്നെങ്കിലും താങ്ങുവിലയായ 34 രൂപ കടക്കാൻ ഒൻപതുമാസമെടുത്തു. ഒരാഴ്ച മുൻപായിരുന്നു അത്. അവിടെനിന്ന് 45 രൂപയിലെത്താൻ വെറും ആറുദിവസമാണെടുത്തത്. ഒരുമാസംകൊണ്ട് കിലോയ്ക്ക് 13 രൂപയോളം കൂടി.

വിലകൂടിയതോടെ പച്ചത്തേങ്ങ കിട്ടാത്ത പ്രശ്നവുമുണ്ട്. ഉത്പാദനം കുറഞ്ഞതാണ് പ്രധാനപ്രശ്നം. കേരളത്തില്‍ 2022-23, 2023-24 വർഷങ്ങളില്‍ വലിയതോതില്‍ നാളികേര ഉത്പാദനം കുറഞ്ഞിട്ടുണ്ട്. ഉത്പാദനത്തില്‍ കർണാടകവും തമിഴ്നാടും കേരളത്തെ മറികടക്കുകയും ചെയ്തു.

ഉത്പാദനം കുറഞ്ഞതിനുപുറമേ, വില ഇനിയും കൂടുമെന്ന പ്രതീക്ഷയില്‍ ചിലർ പച്ചത്തേങ്ങ പിടിച്ചുവെക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ നിശ്ചിതകിലോഗ്രാം മാത്രമേ പച്ചത്തേങ്ങ ചില്ലറയായി വില്‍ക്കുന്നുള്ളൂ.

തേങ്ങയ്ക്ക് വില കൂടിയതോടെ കൊപ്ര ഉത്പാദനം പലരും നിർത്തിയിട്ടുണ്ട്. വലിയ വിലയ്ക്ക് തേങ്ങ വാങ്ങി കൊപ്രയാക്കുമ്ബോഴേക്കും വിലയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന ആശങ്കയാണ് ഇതിനു കാരണം.

വെളിച്ചെണ്ണ മില്ലുകാരും ഉത്പാദനം കുറച്ചിട്ടുണ്ട്. വിലസ്ഥിരത നോക്കി ഉത്പാദനം കൂട്ടാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

വെളിച്ചെണ്ണയ്ക്കും കുതിപ്പ്: തേങ്ങയ്ക്കും കൊപ്രയ്ക്കും വിലകൂടിയതോടെ വെളിച്ചെണ്ണ വിലയിലും കുതിപ്പ്. ഒരുമാസംകൊണ്ട് ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് 50-60 രൂപ വർധിച്ചിട്ടുണ്ട്. സാധാരണ വെളിച്ചെണ്ണയ്ക്കുവരെ ലിറ്ററിന് 210-220 രൂപയുണ്ട്.

ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്ക് 220 രൂപയ്ക്കുമുകളിലാണ് വില. തേങ്ങവില താഴ്ന്നപ്പോള്‍ വെളിച്ചെണ്ണവില 140 രൂപവരെ എത്തിയിരുന്നു.

X
Top