സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

കാപ്പി കയറ്റുമതിയില്‍ ഇടിവ്

ന്യൂഡല്‍ഹി: എല്‍നിനോ ആഘാതങ്ങള്‍ക്കിടെ രാജ്യത്തിന്റെ കാപ്പി കയറ്റുമതി ഇടിഞ്ഞു. വില വര്‍ധനവും റോബസ്റ്റ ബീന്‍സിന്റെ ക്ഷാമവുമാണ് കയറ്റുമതിയെ ബാധിച്ചത്. 2023 ജൂണ്‍ 30 ന് അവസാനിച്ച ആറ് മാസത്തില്‍ കാപ്പി കയറ്റുമതിയില്‍ 2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഈ കാലയളവില്‍ 2,18,192 ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്യാനായത്. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന റോബസ്റ്റ ചെറി ആദ്യ പകുതിയില്‍ 13 ശതമാനം ഇടിഞ്ഞു.മാത്രമല്ല, വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് കയറ്റുമതിക്കാര്‍ കണക്കുകൂട്ടുന്നു.

2022-23 ലെ കോഫി ബോര്‍ഡ് കണക്കാക്കിയ 2,59,000 ടണ്ണിനേക്കാള്‍ 30 ശതമാനം കുറവാണ് ഇത്തവണ റോബസ്റ്റ വിള.2022 ല്‍ കയറ്റുമതി 4 ലക്ഷം ടണ്ണിലെത്തിയിരുന്നു.ഉയര്‍ന്ന ഉത്പാദനത്തേയും ഡിമാന്റിനേയും തുടര്‍ന്നാണിത്.

ഇന്ത്യയിലെ കാപ്പി ഉല്‍പാദനം 70 ശതമാനം റോബസ്റ്റ ബീന്‍സും 30 ശതമാനം അറബിക്ക ബീന്‍സുമാണ്. ഉത്പാദനത്തിന്റെ 70 ശതമാനവും രാജ്യം കയറ്റുമതി ചെയ്യുന്നു.

X
Top