Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കാപ്പിപ്പൊടി വില കുതിച്ചുയരുന്നു

കോട്ടയം: കാപ്പിക്കുരുവിന് വില കൂടിയതോടെ കാപ്പിപ്പൊടി(Coffee powder) വില പിടിച്ചാല്‍ കിട്ടാത്ത നിലയിലേക്ക്. ഒരുകിലോ കാപ്പിപ്പൊടിക്ക് 680 രൂപയായി.

കമ്പോള വിലയ്ക്കുപോലും കാപ്പിക്കുരു കിട്ടാനില്ലാത്തത് കാപ്പിപ്പൊടി നിർമാതാക്കളെ വലയ്ക്കുന്നു.

രണ്ടുമാസം മുൻപ് 600 മുതല്‍ 640 രൂപ വരെയായിരുന്നു കാപ്പിപ്പൊടി വില. ഇപ്പോള്‍ 40 രൂപയോളമാണ് ഉയർന്നത്.

വ്യാഴാഴ്ച ഒരുകിലോ കാപ്പിക്കുരുവിന് 222 രൂപയും കാപ്പി പരിപ്പിന് 367 രൂപയുമായിരുന്നു കമ്പോളവില. എന്നാല്‍ 400 മുതല്‍ 410 രൂപയ്ക്കാണ് കാപ്പിപ്പൊടി നിർമാതാക്കള്‍ ഇപ്പോള്‍ പരിപ്പ് വാങ്ങുന്നത്.

കാപ്പിക്കുരുവിന് പോലും 240 മുതല്‍ 250 രൂപയോളം നല്‍കണം. ഇടനിലക്കാരിലൂടെ കാപ്പിക്കുരു വാങ്ങുമ്പോള്‍ ചെലവ് വീണ്ടും കൂടുന്നതായി വ്യാപാരികള്‍ പറയുന്നു. മികച്ചയിനം കാപ്പിക്കുരുവും പരിപ്പും വാങ്ങണമെങ്കില്‍ കമ്പോളവിലയേക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടതുണ്ട്.

ഹൈറേഞ്ച്, വയനാട്, കൂർഗ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് മധ്യകേരളത്തിലേക്കാവശ്യമായ കാപ്പിക്കുരുവാങ്ങുന്നത്. മുൻ വർഷത്തോക്കാള്‍ കാപ്പിക്കുരു ഉത്പാദനം കുറഞ്ഞതാകാം വില കൂടിയതിന് പിന്നിലെന്ന് വ്യാപാരികള്‍ പറയുന്നു.

പ്രാദേശിക മില്ലുകളില്‍നിന്നും നല്‍കുന്ന പൊടിക്ക് 670 മുതല്‍ 680 രൂപ വരെയാണ് കിലോയ്ക്ക് വില. കാല്‍കിലോയ്ക്ക് 170 രൂപ നല്‍കണം.

ചുക്ക് അടക്കം ചേർത്ത മസാല കാപ്പിപ്പൊടിയ്ക്ക് 600 രൂപയ്ക്ക് മുകളിലായി വില.

പ്രമുഖ കമ്പനികളുടെ കാപ്പിപ്പൊടിയ്ക്ക് 650 രൂപ വരെയായി.

X
Top