ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

150 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി കോഫോർജ്

ഡൽഹി: 2022 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ 21.1 ശതമാനം വർദ്ധനവോടെ 149.7 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം രേഖപ്പെടുത്തി ഐടി കമ്പനിയായ കോഫോർജ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 123.6 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. റിപ്പോർട്ട് ചെയ്ത പാദത്തിൽ കോഫോർജിന്റെ മൊത്ത വരുമാനം കഴിഞ്ഞ വർഷം ജൂൺ പാദത്തിലെ 1,461.6 കോടിയിൽ നിന്ന് 25.2 ശതമാനം വർധിച്ച് 1,829.4 കോടി രൂപയായി. 50 മില്യൺ യുഎസ് ഡോളറിന്റെ മൊത്തം കരാർ മൂല്യമുള്ള അഞ്ചാമത്തെ കരാർ ഈ പാദത്തിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു. 100 മില്ല്യൺ ഡോളറിൽ കൂടുതലുള്ള വലിയ ഡീലുകൾ തുടർച്ചയായ ശക്തമായ വളർച്ചയ്ക്ക് തങ്ങളെ സജ്ജമാക്കുന്നതായി കമ്പനി കൂട്ടിച്ചേർത്തു.

അടുത്ത 12 മാസത്തേക്കുള്ള കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 745 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 5,953 കോടി രൂപ). ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ്, ലോജിസ്റ്റിക്‌സ്, നിർമ്മാണം, വിതരണം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഐടി സൊല്യൂഷൻസ് കമ്പനിയാണ് കോഫോർജ് ലിമിറ്റഡ്. ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 3.16 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 3,735.05 രൂപയിലെത്തി. 

X
Top