കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കോഗ്നിസന്റ് 3500 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ടെക് കമ്പനിയായ കോഗ്‌നിസന്റ് 3,500 ജീവനക്കാരെ ഉടന്‍ പിരിച്ചുവിട്ടേയ്ക്കും. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി സിഇഒ രവി കുമാര്‍ മണികണ്ട്രോളിനോട് പറഞ്ഞു. 11 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലവും ഉപേക്ഷിക്കും.

തീരുമാനം എത്ര ഇന്ത്യയ്ക്കാരെ ബാധിക്കുമെന്ന് വ്യക്തമല്ല. ആക്‌സെഞ്ചര്‍, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയില്‍ നിന്ന് വലിയ മത്സരം നേരിടുകയാണ് കമ്പനി.ഒരു അമേരിക്കന്‍ കമ്പനിയായ കോഗ്നിസന്റിന്റെ പ്രവര്‍ത്തനങ്ങളേറെയും ഇന്ത്യ കേന്ദ്രീകരിച്ചാണ്.

ഇതോടെ വന്‍ പിരിച്ചുവിടലുകള്‍ നടത്തിയ ടെക് ഭീമന്‍മാര്‍ക്കൊപ്പം കോഗ്നിസന്റും ചേര്‍ന്നു. വിപ്രോ, ആമസോണ്‍, ആക്‌സെഞ്ചര്‍, ഇന്‍ഫോസിസ്, ഐബിഎം, ഗൂഗിള്‍, മെറ്റ, ട്വിറ്റര്‍ തുടങ്ങിയ കമ്പനികള്‍ നേരത്തെ ജിവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഇന്‍ഫോസിസ് പ്രസിഡന്റായിരുന്ന രവികുമാര്‍ ജനുവരി 12 നാണ് കോഗ്‌നിസന്റ് സിഇഒ ആയി ചുമതലയേല്‍ക്കുന്നത്.ബ്രയാന്‍ ഹംഫ്രീസിന്റെ അപ്രതീക്ഷിത പിരിച്ചുവിടലിനെ തുടര്‍ന്നായിരുന്നു സ്ഥാനോഹരണം. മുന് സിഇഒയെ ‘പ്രത്യേക കാരണമില്ലാതെ’ പുറത്താക്കിയതായി ഐടി കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

X
Top