റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

വായ്പയ്ക്കുളള ഇന്‍ഷുറന്‍സ് പോളിസി: കമ്മീഷന്‍ പരിധി 30 % ആയി കുറച്ചേക്കും

മുംബൈ: വായ്പാ തുകയുടെ പരിരക്ഷക്കായി ഏര്പ്പെടുത്തിയിട്ടുള്ള ലൈഫ് പോളിസികളുടെ കമ്മീഷന് പരിധി 30 ശതമാനമായി നിശ്ചയിച്ചേക്കും.

ക്രെഡിറ്റ് ലൈഫ് പോളിസി എന്നപേരില് അറിയപ്പെടുന്ന ഇത്തരം കവറേജ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ് ഇടനിലക്കാരായി ഉപഭോക്താക്കള്ക്ക് നല്കുന്നത്. ഈയിനത്തില് നല്ലൊരുതുക കമ്മീഷനായി ധനകാര്യ സ്ഥാപനങ്ങള് കൈപ്പറ്റുന്നുണ്ട്.

കഴിഞ്ഞ മാസങ്ങളില് നടന്ന ലൈഫ് ഇന്ഷുറന്സ് കൗണ്സില് യോഗങ്ങളില് ഇക്കാര്യം ചര്ച്ച ചെയ്തതയാണ് റിപ്പോര്ട്ടുകള്. ഇതുസംബന്ധിച്ച് കൗണ്സില് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും സ്വയം നിയന്ത്രണം കൊണ്ടുവരാനുള്ള ചര്ച്ചകള് അവസാന ഘട്ടത്തിലാണ്.

വായ്പയെടുത്ത വ്യക്തി ലോണ് അടച്ചുതീര്ക്കുന്നതിന് മുമ്പ് മരിച്ചാല് ബാക്കിയുള്ള തുക പലിശയടക്കം ഇന്ഷുറന്സ് കമ്പനി തിരിച്ചടക്കുന്നതാണ് ക്രെഡിറ്റ് ലൈഫ് ഇന്ഷുറന്സ്.

നിര്ബന്ധമല്ലെങ്കിലും ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പയെടുക്കുന്നവര്ക്ക് പോളിസി ശുപാര്ശ ചെയ്യാറുണ്ട്. മൊത്തം വായ്പാ തുകയോടൊപ്പമാണ് പ്രീമിയം ഉള്പ്പെടുത്തുക.

ഒരു കോടി രൂപവരെയുള്ള ഭവന വായ്പക്കുള്ള പോളിസിയുടെ പ്രീമിയം അഞ്ച് ശതമാനത്തില് നിന്ന് 35 ശതമാനം വരെയായി ഈയിടെ വര്ധിച്ചിരുന്നു. വായ്പയെടുക്കുന്നവര്ക്കു മേലുള്ള അധികഭാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന് തുക 30 ശതമാനത്തില് പരിമിതപ്പെടുത്താനുള്ള ചര്ച്ചകള് നടക്കുന്നത്.

വിപണനം, പരസ്യം, വിതരണം തുടങ്ങിയവ ചെലവുകളില് ഉള്പ്പെടുത്തി ഇടനിലക്കാര്ക്ക് അമിത കമ്മീഷന് നല്കുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് പുതിയ നീക്കം.

സാധാരണ കമ്മീഷന് പുറമെ, ബാങ്കുകള്ക്കും മറ്റ് ഇടനിലക്കാര്ക്കും കൂടുതല് കമ്മീഷന് നല്കുന്നതായി കണ്ടെത്തിയിരുന്നു.

X
Top