Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള ഘടനയ്ക്ക് പൊതു ചട്ടക്കൂട്

തിരുവനന്തപുരം: ജല അതോറിറ്റി, കെഎസ്ആർടിസി, വൈദ്യുതി ബോർഡ് എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌കരണത്തിനു പൊതു ചട്ടക്കൂട് നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

റിയാബിന്റെ(പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ്) മു‍ൻ ചെയർമാൻ എൻ.ശശിധരൻനായർ അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണു മന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്.

കെഎസ്ഇബി, കെഎസ്ആർടിസി, ജല അതോറിറ്റി എന്നിവയിലും ശമ്പള പരിഷ്‌കരണ പൊതു ചട്ടക്കൂട് തയാറാക്കാൻ എൻ.ശശിധരൻ നായർ സമിതിയെ ചുമതലപ്പെടുത്തി. നാലു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടനയ്ക്ക് പൊതു ചട്ടക്കൂട് രൂപീകരിക്കുന്നതോടെ ഓരോ സ്ഥാപനത്തിലും ഓരോ ജോലിക്കും നിശ്ചിത ശമ്പള സ്കെയിൽ ഉണ്ടാകും.

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെയും അവിടത്തെ തസ്തികകളെയും വിവിധ വിഭാഗങ്ങളായി തിരിച്ചാകും ശമ്പളവും വേതനവും നിശ്ചയിക്കുക.
പൊതുമേഖലാ സ്ഥാപനങ്ങളിൽ അംഗീകൃത യൂണിയനുകളും മാനേജ്മെന്റും തമ്മിൽ ശമ്പളം സംബന്ധിച്ചു ദീർഘകാല കരാറിൽ ഏർപ്പെടാറുണ്ട്.

‘വർക്കേഴ്സ്’ വിഭാഗത്തിൽ പെടുന്ന തൊഴിലാളികൾക്കാണ് ഇത്തരത്തിൽ ദീർഘകാല കരാറിലൂടെ ശമ്പളം നിർണയിക്കുന്നത്.

ഇവർ ഒഴികെയുള്ള ജീവനക്കാർക്കു പൊതുചട്ടക്കൂട് ബാധകമാക്കാനാണു സമിതിയുടെ ശുപാർശ. ഓഫിസർമാർ, മാനേജീരിയൽ–മിനിസ്റ്റീരിയൽ ജീവനക്കാർ, എംഡി, സിഇഒ തുടങ്ങിയവർ പൊതു ചട്ടക്കൂടിൽ ഉൾപ്പെടും. പ്രകടനം അടിസ്ഥാനമാക്കി ഗ്രേഡ് ചെയ്യുന്ന രീതി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ട്. ഇത്തരത്തിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെയും ഗ്രേഡ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാകും ശമ്പള നിർണയം.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലും വലിയ ലാഭമുണ്ടാക്കുന്ന സ്ഥാപനത്തിലും ഒരേ തസ്തികയിൽ ഒരേ ശമ്പളം നൽകുന്ന രീതി മാറും. എന്നാൽ ഏതെങ്കിലും തസ്തികയിൽ നിലവിൽ വാങ്ങിപ്പോരുന്ന ശമ്പളം കുറയാനിടയില്ല.

പല സർക്കാർ ഏജൻസികൾ വഴിയാണു നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ റിക്രൂട്മെന്റ്. ശമ്പളവും ശമ്പളവർധനയും പലതരത്തിലാണ്. വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം കോമൺ റിക്രൂട്മെന്റ് ബോർഡിനു കീഴിലാക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

X
Top