സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിമാനത്താവളങ്ങളിലെ 5ജി സേവനം: ആശയവിനിമയത്തില്‍ വ്യക്തതയില്ലെന്ന് ആരോപണം

ന്യൂഡല്‍ഹി: വിമാനതാവളങ്ങള്‍ക്ക് ചുറ്റും 5 ജി സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം.ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പും (DoT) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (DGCA) നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളങ്ങള്‍ക്ക് ചുറ്റുമുള്ള 5ജി ബേസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ഡിഒടി ഉത്തരവിട്ടിരുന്നു.

റണ്‍വേയുടെ രണ്ടറ്റങ്ങളില്‍ നിന്നും 2 കിലോമീറ്ററിനുള്ളിലും മധ്യരേഖയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുള്ളിലും 3.3-3.6 ജിഗാ ഹെര്ഡസ് ബാന്‍ഡ് അല്ലെങ്കില്‍ മിഡ് ബാന്‍ഡ് 5ജി ബേസ് സ്റ്റേഷനുകള്‍ പാടില്ലെന്നായിരുന്നു നിര്‍ദ്ദേശം. നവംബറിലാണ് ഇത് സംബന്ധിച്ച പ്രസ്താവന വകുപ്പ് പുറത്തിറക്കിയത്. എന്നാല്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍, ഡിജിസിഎ, 5 ജി ബേസ് സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുന്നില്ല.

ഡിജിസിഎ ടെലികോം മന്ത്രാലയത്തിന് നല്‍കിയ കുറിപ്പില്‍ വിമാനത്താവളങ്ങള്‍ക്ക് ചുറ്റുമുള്ള പ്രത്യേക സേവനമേഖലയെക്കുറിച്ച് പരാമര്‍ശമില്ല. “വിമാനത്താവളത്തിന് സമീപം ഞങ്ങള്‍ 5ജി നിരോധിച്ചിട്ടില്ല, എന്നാല്‍ ബാന്‍ഡ് 58 ഡിബിഎമ്മി ലേക്ക് പരിമിതപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,”ഒരു മുതിര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറയുന്നു.

ഡല്‍ഹി, മുംബൈ, ബെംഗളൂരു എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ പ്രോട്ടോക്കോള്‍ പ്രകാരം 5ജി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഡിഒടിയുടെ ഉത്തരവിനെ തുടര്‍ന്ന് ടെലികോം കമ്പനികള്‍ക്ക് അവയുടെ പ്രീമിയം ഉപഭോക്താക്കളെ നഷ്ടമായി. ഇത്തരം ഉപഭോക്താക്കളെ തങ്ങള്‍ ലക്ഷ്യത്തില്‍ നിന്നും എടുത്തുമാറ്റുകയാണെന്ന് കമ്പനി എക്‌സിക്യുട്ടീവുകള്‍ പറയുന്നു.

X
Top