രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഫ്രഷര്‍മാരെ നിയമിക്കാനുള്ള സന്നദ്ധതയേറി, അവസരങ്ങള്‍ ഈ മേഖലകളില്‍

ന്യൂഡല്‍ഹി: ഫ്രഷര്‍മാരെ ജോലിക്കെടുക്കാനുള്ള സന്നദ്ധത നേരിയതോതില്‍ വര്‍ദ്ധിച്ചു. ടീംലീസ് എഡ്‌ടെക്കിന്റെ കണക്കനുസരിച്ച് 3 ശതമാനം പോയിന്റിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായത്. ഇ-കൊമേഴ് സ് ആന് ഡ് ടെക് നോളജി സ്റ്റാര് ട്ടപ്പുകള് (59 ശതമാനം), ടെലികമ്മ്യൂണിക്കേഷന് സ് (53 ശതമാനം), എന് ജിനീയറിംഗ് ആന് ഡ് ഇന് ഫ്രാസ്ട്രക്ചര് (50 ശതമാനം) എന്നിവയാണ് കൂടുതല്‍ ഫ്രഷര്‍മാരെ തിരഞ്ഞെടുക്കാനൊരുങ്ങുന്നത്.

ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഇക്കാര്യത്തില്‍ പുറകിലാണ്. എന്നാല്‍ ട്രാവല്‍ ആന്റ് ഹോസ്പിറ്റാലിറ്റി പോലുള്ള പുതിയ മേഖലകള്‍ 5 ശതമാനം വര്‍ദ്ധനവോടെ ഉയര്‍ന്നുവന്നു. ഡേവ്ഓപ്‌സ് എഞ്ചിനിയേഴ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്, എസ്ഇഒ അനലിസ്റ്റ്, യുഎക്‌സ് ഡിസൈനര്‍മാര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍.

മാത്രമല്ല, ഫ്രഷേഴ്‌സിനേയും പരിചയസമ്പത്തുള്ളവരെയും ഉള്‍പ്പടെ കൂടുതല്‍ പേരെ നിയമിക്കാനുള്ള സന്നദ്ധത 68 ശതമാനത്തില്‍ നിന്നും 73 ശതമാനമായി . ഈ സുസ്ഥിര വളര്‍ച്ച, വരും കാലയളവില്‍ തൊഴില്‍ വിപണി മെച്ചപ്പെടുമെന്നതിന്റെ സൂചനയാണ്. പ്രത്യേകിച്ചും പുതു തൊഴിലന്വേഷകരെ സംബന്ധിച്ചിടത്തോളം.

18 വ്യവസായങ്ങളില 737 ചെറുകിട, ഇടത്തരം, വന്‍കിട കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ടീംലീസ് സര്‍വേ നടത്തിയത്. മെട്രോകള്‍,ടയര്‍വണ്‍,ടയര്‍ 2 നഗരങ്ങള്‍ ഉള്‍പ്പടെ 14 ഭൂപ്രദേശങ്ങളില്‍ സര്‍വേ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇ-കൊമേഴ്‌സ്, ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍, ടെലികമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളാണ് ഫ്രഷര്‍മാരെ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്.

X
Top